കൊച്ചി: ചലച്ചിത്ര താരം ലീന മരിയ പോളിന്റെ എറണാകുളം പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിന് നേരെയുണ്ടായ വെടിവയ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റാണ് ഇക്കാര്യം അറിയിച്ചത്. ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റിനാണ് കേസിന്റെ അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കും.
അതേസമയം ഇന്റർപോളിന്റെ പിടിയിലായ രവി പൂജാരിയെ ചോദ്യം ചെയ്യലിനായി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം ഇന്റർപോളിന്റെ പിടിയിലായ രവി പൂജാരിയെ ചോദ്യം ചെയ്യലിനായി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും തുടങ്ങിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.