ആപ്പ്ജില്ല

കൊച്ചി ബോട്ടപകടം: സുരക്ഷയില്ലാത്തതിനാല്‍ കപ്പലിനെ യുഎസിലും തടഞ്ഞു

പാനമയില്‍ റജിസ്റ്റര്‍ ചെയ്ത ഈ കപ്പലിന് 185 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമാണ് ഉള്ളത്

TNN 12 Jun 2017, 11:59 am
കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച ആംബര്‍ എല്‍ എന്ന കപ്പൽ സുരക്ഷയില്ലാത്തതിനാല്‍ മുമ്പ് യുഎസിൽ വെച്ച് തടഞ്ഞിരുന്നതായി കോസ്റ്റല്‍ പോലീസിനു വിവരം ലഭിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസിലെ പോര്‍ട്ട്‌ലാന്‍റില്‍ ദിവസങ്ങളോളം കപ്പല്‍ തടഞ്ഞുവച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. പോലീസിന്‍റെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും സംയുക്ത പരിശോധനയിലൂടെ കപ്പലിന്‍റെ പ്രവര്‍ത്തനം സംബന്ധിച്ച സുപ്രധാന രേഖകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Samayam Malayalam kochi boat accident foreign ship was docked at us before
കൊച്ചി ബോട്ടപകടം: സുരക്ഷയില്ലാത്തതിനാല്‍ കപ്പലിനെ യുഎസിലും തടഞ്ഞു


ഈ ചരക്കുകപ്പല്‍ 2000ലാണു നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാനമയില്‍ റജിസ്റ്റര്‍ ചെയ്ത ഈ കപ്പലിന് 185 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമാണ് ഉള്ളത്. കപ്പലിനു 48,282 ടണ്ണാണ് ആകെ ഭാരം. എന്നാല്‍, കപ്പലിന്‍റെ കേവുഭാരം (ഗ്രോസ് ടെന്നേജ്) 25,955 ടണ്ണാണ്.

ഫോര്‍ട്ട്‌കൊച്ചി തീരത്തു നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പല്‍ ഇടിച്ചത്. തോപ്പുംപടി ഹാര്‍ബറില്‍ നിന്നു വെള്ളിയാഴ്ച പുറപ്പെട്ട കാര്‍മല്‍ മാത ബോട്ടിലുണ്ടായിരുന്ന രണ്ടു പേര്‍ അപകടത്തിൽ മരിച്ചിരുന്നു, ഒരാളെ കാണാതായി. ബോട്ടിലുണ്ടായിരുന്ന മറ്റു 11 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അവരെ നാട്ടുകാര്‍ മറ്റൊരു ബോട്ടിലെത്തിയാണ് രക്ഷിച്ചത്.

Kochi Boat accident: Foreign ship was docked at us before

Foreign ship was docked at US before for lack of Security

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്