ആപ്പ്ജില്ല

ജൂൺ 19ന് കൊച്ചി മെട്രോയിൽ യാത്ര സൗജന്യം

ഒന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ജൂൺ 19ന് എല്ലാ യാത്രക്കാർക്കും സൗജന്യയാത്രയാണ്

Samayam Malayalam 12 Jun 2018, 3:16 pm
കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിട്ട് ജൂൺ 17ന് ഒരുവര്‍ഷമാകുകയാണ്. ഓടിതുടങ്ങിയിട്ട് ജൂൺ 19ന് ഒരു വർഷമാകും. ഒന്നാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ജൂൺ 19ന് എല്ലാ യാത്രക്കാർക്കും സൗജന്യയാത്രയാണ് ഒരുക്കിയിരിക്കുന്നത്. ജൂൺ 17ന് ഇടപ്പള്ളി സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷവുമുണ്ടാകും. ഈ ഒരുവര്‍ഷത്തിനിടയിൽ തുടക്കത്തിൽ 20000-25000 യാത്രക്കാര്‍ ഉണ്ടായിരുന്നതിൽ നിന്ന് ഇപ്പോള്‍ 40000 യാത്രക്കാരുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് കെഎംആർഎൽ ഡയറക്ടർ മുഹമ്മദ് ഹനീഷ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Samayam Malayalam 34858345_1899571013397737_7030119946038280192_n


പ്രതിദിനം 20 ലക്ഷം നഷ്ടമുണ്ടായിരുന്നു. ഇപ്പോള്‍ വരവ് ചെലവ് 12 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. മാസം 3 കോടി നഷ്ടമാണിപ്പോഴുള്ളത്. മുമ്പ് 6 കോടി ആയിരുന്നു. യാത്രക്കാരുടെ എണ്ണവും വ‍ർദ്ധിച്ചിട്ടുണ്ട്. പരസ്യവരുമാനവും കൂടി. പേട്ടയിൽ ആടുത്ത ജൂണോടുകൂടി മെട്രോയെത്തിക്കാനാണ് ശ്രമം. ഒന്നാം ഘട്ടം പൂർത്തീകരണമെന്ന നിലയിൽ ഗ്രൗണ്ട് മുതൽ തൈക്കൂടം-പേട്ടവരെ ഭൂമി ഏറ്റെടുപ്പ് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്