ആപ്പ്ജില്ല

മെട്രോ ഉദ്ഘാടനം: ജനം വലയും, കാല്‍ നട പോലും അനുവദിക്കില്ല

നാളെ നഗരത്തില്‍ കാല്‍നട യാത്രപോലും അനുവദിക്കില്ല.. വിഐപികളുടെ സുരക്ഷയ്ക്ക് ജനം ബലിയാടകണം...

TNN 18 Jun 2017, 12:57 pm
കൊച്ചി: കൊച്ചി മെട്രോ റെയിലിന്‍റെ ഉദ്ഘാടനം പ്രമാണിച്ച് നഗരത്തില്‍ നടപ്പാക്കുന്ന ഗതാഗത, സുരക്ഷാ പരിഷ്‍കാരങ്ങള്‍ പൊതുജനങ്ങളെ വലയ്ക്കും.
Samayam Malayalam kochi metro inauguration public to left in lurch
മെട്രോ ഉദ്ഘാടനം: ജനം വലയും, കാല്‍ നട പോലും അനുവദിക്കില്ല


മെട്രോ കടന്നുപോകുന്നതും പൊതുപരിപാടി സംഘടിപ്പിക്കുന്ന കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയവും നഗരത്തിലെ പ്രധാന റോഡുകളിലാണ്. പോലീസ് നല്‍കുന്ന വിവരം അനുസരിച്ച് ഈ റോഡുകളിലൊന്നും ഗതാഗതം, പാര്‍ക്കിങ് എന്തിന് കാല്‍നട പോലും അനുവദിക്കുന്നില്ല.

വിഐപികളുടെ സുരക്ഷയ്ക്ക് നല്‍കുന്ന അമിത പ്രാധാന്യം സാധാരണക്കാരന്‍റെ കാല്‍നട യാത്രയെപ്പോലും അപഹരിക്കുമെന്ന് ഉറപ്പ്.

നേവൽ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജംഗ്ഷൻ, ബിടിഎച്ച് ജംഗ്ഷൻ, സുഭാഷ് പാർക്ക് റോഡ്, മേനക, ഹൈക്കോടതി ജംഗ്ഷൻ, കച്ചേരിപ്പടി, കലൂർ, പാലാരിവട്ടം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. പാര്‍ക്കിങ് അനുവദിക്കില്ല. കാൽനട യാത്ര അനുവദിക്കില്ല. യാത്രക്കാർ ബാരിക്കേഡിനുള്ളിൽ നിൽക്കണം. വേണമെങ്കില്‍ പോക്കറ്റ് റോഡുകള്‍ ഉപയോഗിച്ചോളൂ എന്ന ഔദാര്യവും പോലീസ് നല്‍കുന്നുണ്ട്.

Kochi Metro Inauguration: Public to left in lurch

Various traffic arrangements by Kerala Police in accordance with the inauguration of Kochi Metro is sure to left the Public in lurch.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്