ആപ്പ്ജില്ല

കൊച്ചി മെട്രോ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

TNN 18 Jun 2017, 1:02 pm
കൊച്ചി: കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കൊച്ചി മെട്രോ ഇന്ന് രാവിലെ 11ന് കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 10.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം 10.35ന് പാലാരിവട്ടത്തെത്തും. പാലാരിവട്ടം സ്‌റ്റേഷനില്‍ നാട മുറിച്ചശേഷം പത്തടിപ്പാലം വരെയും തിരിച്ചും പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെ.എം.ആര്‍.എല്‍. എം.ഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ അനുഗമിക്കും.
Samayam Malayalam kochi metro inauguration today
കൊച്ചി മെട്രോ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും


kochi metro inauguration
prime minister narendra modi will inaugurate kochi metro today.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്