ആപ്പ്ജില്ല

മെട്രോ വന്നതോടെ ആലുവ - എറണാകുളം ബസിൽ തിരക്കു കുറഞ്ഞു

ആലുവ - എറണാകുളം റൂട്ടിൽ ബസുകളിൽ 25 ശതമാനം വരെ കളക്ഷൻ കുറഞ്ഞതായി ബസുടമകൾ

TNN 6 Oct 2017, 1:12 pm
കൊച്ചി: മെട്രോ സര്‍വ്വീസ് മഹാരാജാസ് കോളേജ് വരെ എത്തിയതോടെ നഗരത്തിലെത്താൻ കൂടുതൽ ആളുകൾ മെട്രോ ഉപയോഗപ്പെടുത്താൻ തുടങ്ങി. ഇതോടെ ആലുവ - എറണാകുളം റൂട്ടിൽ ബസുകളിൽ 25 ശതമാനം വരെ കളക്ഷൻ കുറഞ്ഞതായി ബസുടമകൾ.
Samayam Malayalam kochi metro to mg road causes revenue of private buses
മെട്രോ വന്നതോടെ ആലുവ - എറണാകുളം ബസിൽ തിരക്കു കുറഞ്ഞു




രാവിലെയും വൈകിട്ടും ബസുകളിൽ ബസുകളിലെ തിരക്കിൽ നല്ല കുറവു വന്നിട്ടുണ്ട്. ട്രാഫിക് ബ്ലോക്ക് കൂടുതലുള്ള സമയങ്ങളിൽ കൃത്യസമയത്ത് ഓഫീസിലും വീട്ടിലും എത്താനായി കൂടുതൽ ആളുകൾ മെട്രോയെ ആശ്രയിക്കാൻ ആരംഭിച്ചതോടെ ഇതേ റൂട്ടിലോടുന്ന ബസുകളിൽ കളക്ഷനിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടായെന്നാണ് ബസുടമകളുടെ അഭിപ്രായം. പാലാരിവട്ടം മുതൽ കലൂര്‍ വരെ 7 രൂപയാണ് ബസ് ചാ‍‍ര്‍ജ്. ഇതേ ദൂരം എസി സൗകര്യത്തിൽ ബ്ലോക്കിൽ പെടാതെ മെട്രോയിൽ എത്താൻ 10 രൂപ മാത്രം നല്‍കിയാൽ മതിയെന്നതാണ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്.

ഈ സാഹചര്യത്തിൽ സര്‍വ്വീസ് നടത്തിക്കൊണ്ടു പോകാനാവില്ലെന്നും മിനിമം ചാ‍ര്‍ജ് 10 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും ബസുടമകൾ ആവശ്യപ്പെട്ടു. ആലുവ - എറണാകുളം റൂട്ടിലോടുന്ന ബസുകളുടെ നികുതി 70 ശതമാനം കുറയ്ക്കണമെന്നും ഡീസൽ വിൽപന നികുതിയിൽ കുറവു വരുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും കാണുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് എം ബി സത്യൻ പറഞ്ഞു.

Less crowd in city buses with Metro to MG Road

With Kochi Metro service extended to Maharajas, city buses loses passengers

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്