ആപ്പ്ജില്ല

​കൊച്ചി മെട്രോയിൽ സിനിമയെടുക്കാൻ വലിയ വില കൊടുക്കണം !!!

കൊച്ചിയിൽ മെട്രോയും സ്ഥിരം ലൊക്കേഷനാകുമെന്നാണ് പറയപ്പെടുന്നത്.

TNN 20 Jun 2017, 6:21 pm
കൊച്ചി മെട്രോ ജൂൺ 17ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ കൊച്ചി നിവാസികളുടെ കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക്‌ മെട്രോയിലൂടെ മാറുമെന്നാണ് കണക്കുകൂട്ടൽ. എന്തായാലും ട്രെയിന്‍ ആദ്യ യാത്രയോടെ ഹിറ്റായികഴിഞ്ഞിരിക്കുകയാണെന്നാണ് പൊതുവെ സംസാരം. ജൂൺ 19ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് ആദ്യ യാത്രയിൽ തന്നെ നിരവധിപേരാണ് യാത്ര ചെയ്തത്.
Samayam Malayalam kochi metro will be a favourite location of filmmakers
​കൊച്ചി മെട്രോയിൽ സിനിമയെടുക്കാൻ വലിയ വില കൊടുക്കണം !!!

.
ആ സ്ഥിതിക്ക് മെട്രോ ഇനി സിനിമയിലും സ്ഥിരം സാന്നിദ്ധ്യമാകുമോ. മലയാളസിനിമയുടെ ഇന്നത്തെ പ്രധാന ലൊക്കേഷനുകളിലൊന്നായ കൊച്ചിയിൽ മെട്രോയും സ്ഥിരം ലൊക്കേഷനാകുമെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഇനി കൊച്ചി മെട്രോയിൽ സിനിമ ചിത്രീകരണത്തിന് ഭീമമായ തുക കൊടുക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. സിനിമാ ചിത്രീകരണത്തിന് അവസരമൊരുക്കുക വഴി ഒരു അധികവരുമാനമാണ് കെഎംആര്‍എല്‍ ഇപ്പോൾ ലക്ഷ്യമിടുന്നത്.കൊച്ചി മെട്രോ ട്രെയിനിനുള്ളില്‍ ചിത്രീകരണം നടത്തണമെങ്കില്‍ മണിക്കൂറിന് മൂന്ന് ലക്ഷം രൂപയാണ് നല്‍കേണ്ടത്.

ഇനി ട്രെയിനില്‍ വേണ്ട, ഷൂട്ടിംഗ് സ്റ്റേഷനുകളില്‍ മതിയെങ്കില്‍ മണിക്കൂറില്‍ രണ്ട് ലക്ഷമാണ് നല്‍കേണ്ടത്. ഇതിലൂടെ മെട്രോക്ക്‌ അധികവരുമാനം കിട്ടുമെന്ന് തീർച്ച തന്നെ. ‘ദി മെട്രോ വുമണ്‍’ എന്ന് ടാഗ്‌ലൈന്‍ ഉള്ള ‘അറബിക്കടലിന്റെ റാണി’ എന്ന ചിത്രത്തിൽ കൊച്ചി മെട്രോ ഒരു കഥാപാത്രമായിത്തന്നെ കടന്നുവരുന്നുമുണ്ട്.

Kochi metro film location
Kochi Metro will become a favourite location of filmmakers.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്