ആപ്പ്ജില്ല

Kodiyeri Balakrishnan: സമരം അവസാനിപ്പിച്ചാൽ സംവാദമാമാകാമെന്ന് കോടിയേരി

കോടിയേരിയുമായുള്ള സംവാദം സുവര്‍ണാവസരമാണെന്നു വ്യക്തമാക്കി ശ്രീധരന്‍ പിള്ള രംഗത്തെത്തിയിരുന്നു

Samayam Malayalam 24 Nov 2018, 10:13 am
തിരുവനന്തപുരം: ശബരിമല വിഷയത്തിലെ സമരം അവസാനിപ്പിച്ചാല്‍ സംവാദമാകാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
Samayam Malayalam Kodiyeri Balakrishnan


ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്നും കമ്മ്യൂണിസ്റ്റുകൾക്കെതിരെയാണ് സമരമെന്നുമുള്ള ശ്രീധരന്‍ പിള്ളയുടെ പ്രസ്ഥാവനയ്ക്കുശേഷമാണ് കോടിയേരി തുറന്ന സംവാദത്തിന് ശ്രീധരന്‍ പിള്ളയെ സ്വാഗതം ചെയ്തത്. സംവാദത്തിനുള്ള കോടിയേരിയുടെ ക്ഷണം ചെയ്‌തെന്നും ഇത് സുവര്‍ണാവസരമാണെന്നും വ്യക്തമാക്കി ശ്രീധരന്‍ പിള്ളയും രംഗത്തെത്തിയിരുന്നു. തങ്ങൾ ശബരിമല യുവതീ പ്രവേശനത്തിന് എതിരല്ലെന്നും ശബരിമല തകർക്കാൻ ശ്രമിക്കുന്ന കമ്യൂണിസ്റ്റ്കാർക്കെതിരെയാണ് സമരമെന്നും ശ്രീധരൻപിള്ള പ്രസ്താവിച്ചത് ഏറെ വിവാദമായിരുന്നു.

എന്നാല്‍ പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിനില്ലെന്നാണ് ശ്രീധരൻ പിള്ളയുടെ ഇപ്പോഴത്തെ നിലപാടെന്ന് കോടിയേരി പറഞ്ഞു. അതേസമയം തയ്യാറാണെങ്കില്‍ സ്ഥലവും തീയ്യതിയും നിശ്ചയിച്ച് സംവാദമാകാമെന്ന് കോടിയേരി കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്