ആപ്പ്ജില്ല

സമരകോലാഹലമെന്ന് കോടിയേരി, സമരത്തിനൊപ്പമെന്ന് ജയരാജൻ

കന്യാസ്ത്രീകളുടെ സമരത്തിൽ സിപിഎം നേതാക്കൾ രണ്ടു തട്ടിൽ

Samayam Malayalam 21 Sept 2018, 2:24 pm
തിരുവനന്തപുരം: കൊച്ചിയിൽ ബിഷപ്പിനെതിരെ നടക്കുന്നത് സമരകോലാഹലമെന്ന് പറഞ്ഞ കോടിയേരിയുടെ നിലപാട് തള്ളി ഇ.പി.ജയരാജൻ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിനൊപ്പമാണ് സർക്കാരെന്ന് ജയരാജൻ വ്യകത്മാക്കി. ആര് തെറ്റ് ചെയ്താലും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക തന്നെ ചെയ്യുമെന്ന് ജയരാജൻ കൂട്ടിച്ചേർത്തു.
Samayam Malayalam nuns on strike


സമരചരിത്രം സിപിഎം മറക്കരുതെന്ന് സമരസമിതി കൊച്ചിയിൽ അഭിപ്രായപ്പെട്ടു. ഇന്നലെ വത്തിക്കാൻ ഇടപെട്ട് ബിഷപ്പ് ഫ്രാങ്കോയെ ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. മാർപ്പാപ്പ തള്ളി പറഞ്ഞ വ്യക്തിയെ സിപിഎം സംരക്ഷിക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണെന്ന് സമരസമിതി കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോളി വ്യക്തമാക്കി. സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചരണത്തിനുള്ള ആയുധവുമാണെന്ന് കോടിയേരി പ്രതികരിച്ചിരുന്നു.കൂടാതെ സമരസമിതി സഭക്ക് കളങ്കമുണ്ടാക്കുന്നുവെന്നും കോടിയേരി കൂട്ടിച്ചേർത്തു. ബിഷപ്പ് നൽകിയ മൊഴികളിലെ വൈരുധ്യം ഇന്നലെ രാത്രി അന്വേഷണസംഘം മൂന്നായി തിരിഞ്ഞ് ഇഴകീറി പരിശോധിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്