ആപ്പ്ജില്ല

കോടിയേരി രാജി വെക്കണമെന്ന് ബെന്നി ബെഹനാൻ

യാത്രാവിലക്ക് ഇല്ലെന്നുള്ള കോടിയേരിയുടെ വാദം പൊളിഞ്ഞെന്നും ബെന്നി ബെഹനാൻ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു

TNN 5 Feb 2018, 4:49 pm
തിരുവനന്തപുരം: ബിനോയ് കൊടിയേരിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ തെറ്റായ വാദങ്ങൾ ഉന്നയിച്ച കോടിയേരി രാജിവെക്കണമെന്ന് ബെന്നി ബെഹനാൻ. ബിനോയ്‌യെ ദുബൈ വിമാനത്താവളത്തിൽ തടഞ്ഞതോടെ യാത്രാവിലക്ക് ഇല്ലെന്നുള്ള കോടിയേരിയുടെ വാദം പൊളിഞ്ഞെന്നും ബെന്നി ബെഹനാൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
Samayam Malayalam kodiyeri should resign says benny behanan
കോടിയേരി രാജി വെക്കണമെന്ന് ബെന്നി ബെഹനാൻ


പോസ്റ്റിന്‍റെ പൂർണരൂപം: മകൻ ബിനോയ് കോടിയേരി നിരപരാധിയാണെന്നും , മകന് ദുബായിൽ യാത്രാവിലക്ക് ഇല്ല എന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ അവകാശവാദങ്ങൾ , ബിനോയ് കോടിയേരിയെ ദുബായ് വിമാനത്താവളത്തിൽ തടഞ്ഞ് വച്ച് പാസ്പോർട്ട് പിടിച്ചെടുത്ത് യാത്ര തടഞ്ഞതോട് കൂടി പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ , ഇതിന്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവയ്ക്കണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്