ആപ്പ്ജില്ല

കശ്‌മീരിൽ നിന്ന് സൈന്യം പിന്മാറണമെന്ന് കൊല്ലം കളക്ടറേറ്റിലേക്ക് സന്ദേശം

ഇന്ത്യൻ സൈന്യത്തിനെതിരെ ഹിന്ദി, ഉറുദു ഭാഷകളിൽ ഉള്ള സന്ദേശമാണ് കൊല്ലം കളക്ടറേറ്റിൽ ലഭിച്ചത്. കഴിഞ്ഞ രാത്രിയാണ് കൊല്ലം ജില്ലാ ദുരന്ത നിവാരണ സമിതിക്ക് സന്ദേശം ലഭിച്ചത്.

Samayam Malayalam 28 Aug 2019, 7:22 pm
കൊല്ലം: ഇന്ത്യൻ സൈന്യം കശ്‌മീരിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കളക്ടറേറ്റിലേക്ക് പാക്കിസ്ഥാനിൽ നിന്ന് സന്ദേശം. കൊല്ലം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്‍സാപ്പിലേക്കാണ് സന്ദേശം വന്നത്. കൊല്ലം വെസ്റ്റ് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Samayam Malayalam whatsapp


ഇന്ത്യ തുലയട്ടെ, കശ്‌മീർ തങ്ങളുടെ രാജ്യമാണ് എന്നിങ്ങനെ വ്യക്തമാക്കുന്ന സന്ദേശമാണ് പാകിസ്ഥാൻനിൽ നിന്ന് വന്നത്. ഹിന്ദി, ഉറുദു ഭാഷകളിൽ തയ്യാറാക്കിയ സന്ദേശമാണ് പാകിസ്ഥാൻ നമ്പറിൽ നിന്ന് വന്നത്. ഇന്നലെ രാത്രി 10:15 ഓടെയാണ് 82ൽ ആരംഭിക്കുന്ന പാകിസ്ഥാൻ നമ്പറിൽ നിന്ന് സനേഷം വന്നത്.

സൈബർ സെല്ലിന്റെ സഹായത്തോടെയാണ് വെസ്റ്റ് ഹിൽ പോലീസ് റജിസ്റ്റർ ചെയ്ത കേസന്വേഷണം പുരോഗമിക്കുന്നത്. ദുരന്തനവാരണ സമിതി ഉദ്യോഗസ്ഥർ തന്നെയാണ് വെസ്റ്റ് ഹിൽ പോലീസിൽ പരാതി നൽകിയത്. രാജ്യാന്തര ഏജൻസികളുടെ സഹായത്തോടെ സന്ദേശത്തിന്റെ ഉറവിടം കൃത്യമായി കണ്ടെത്തി മുന്നോട്ട് നീങ്ങാനാണ് പോലീസ് പദ്ധതി.

കൊല്ലം കളക്ടറേറ്റിൽ നേരത്തെ ബോംബ് സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിൽ ഗൗരവത്തോടെയാണ് പോലീസ് അന്വേഷണത്തെ സമീപിക്കുന്നത്. 'ഇന്ത്യൻ സൈന്യം കശ്‌മീർ വിട്ടുപോകുക, ഹിന്ദുസ്ഥാൻ മൂർദാബാദ്’ എന്ന സന്ദേശമാണ് കൊല്ലത്ത് ലഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്