ആപ്പ്ജില്ല

കൊല്ലം - എറണാകുളം മെമു പാളം തെറ്റി; ഗതാഗതനിയന്ത്രണം

യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല

TNN 11 Nov 2017, 1:55 pm
ആലപ്പുഴ: കൊല്ലം എറണാകുളം മെമു ഹരിപ്പാട് സ്റ്റേഷനിൽ വച്ച് പാളം തെറ്റി. ഗാര്‍ഡ് കെ. എ രഞ്ജന് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് തീരദേശപാതയിൽ വിവിധ സ്ഥലങ്ങളിൽ ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കുകയാണ്. ഇന്നു രാവിലെ ഹരിപ്പാടു നിന്നു പുറപ്പെടുന്ന സമയത്തായിരുന്നു ഗാര്‍ഡ് റൂം ഭാഗത്തെ പിൻചക്രം പാളത്തിൽ നിന്ന് തെന്നിമാറിയത്. ട്രാക്ക് അറ്റകുറ്റപ്പണിയ്ക്കായി പാളത്തിലെ ക്ലാംപ് അഴിച്ചിട്ടിരിക്കുകയായിരുന്നു എന്നറിയുന്നു. യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല.
Samayam Malayalam kollam ernakulam memu derailed
കൊല്ലം - എറണാകുളം മെമു പാളം തെറ്റി; ഗതാഗതനിയന്ത്രണം




ചിത്രം: മനോരമ

മെമുവിലെ യാത്രക്കാരെ പിന്നിൽ വന്ന സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസിൽ കയറ്റി വിട്ടു. സമ്പര്‍ക്കകാന്തി എറണാകുളം വരെ മെമു നിര്‍ത്തുന്ന എല്ലാ സ്റ്റേഷനിലും നിര്‍ത്തും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്