ആപ്പ്ജില്ല

കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ അപകടത്തിൽപ്പെട്ടയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

കൊല്ലം ജില്ലയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പള്ളിമുക്ക് സ്വദേശിക്കാണ് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചോൾ നിരീക്ഷണത്തിലാണെന്ന് അധികൃതരോട് അറിയിച്ചിരുന്നില്ല.

Samayam Malayalam 16 Mar 2020, 8:04 pm
Samayam Malayalam Coronavirus Negative


കൊല്ലം: കൊല്ലം പുനലൂരിൽ നിരീക്ഷണത്തിലിരിക്കെ വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ കൊവിഡ് പരിശോധാ ഫലം നെഗറ്റീവ്. പള്ളിമുക്ക് സ്വദേശിക്കാണ് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചോൾ കൊവിഡ് നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാരെ അറിയിച്ചിരുന്നില്ല.

Also Read: തൃശൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു

സൗദിയിൽ നിന്നെത്തിയ ഇയാൾ കുടുംബത്തോടൊപ്പം സഞ്ചരിക്കവെയാണ് വാഹനാപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇയാൾ കൊവിഡ് നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാരെ അറിയിച്ചിരുന്നില്ല. വിവരം അറിഞ്ഞതോടെ ഡോക്ടര്‍മാര്‍ ഉൾപ്പെടെ 50 ലധികം ആളുകളെ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ പള്ളിമുക്ക് സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

Also Read: കൊവിഡിൽ മദ്യപന്മാരുടെയും കുടിമുട്ടി! മാഹിയിലെ ബാറുകൾ പൂട്ടാൻ ഉത്തരവ്

Also Read: കൊവിഡ് 19։ കൊച്ചിയില്‍ ഹോസ്റ്റലുകളും ആളൊഴിഞ്ഞ അപ്പാര്‍ട്ടുമെന്റുകളും ഐസൊലേഷന്‍ വാര്‍ഡ് ആക്കും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്