ആപ്പ്ജില്ല

എൻഎസ്എസ് കരയോഗം സെക്രട്ടറി ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

തുളസീധരന്റെ മരണകാരണം ഇതുവരെ വ്യക്തമല്ല. ഓഫീസിനുള്ളിൽ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ തുളസീധരനെ കണ്ടെത്തിയത്.

Samayam Malayalam 14 Sept 2019, 2:58 pm
കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ എൻഎസ്എസ് കരയോഗം സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏറത്ത് കുളക്കട ശ്രീഭാനു വിലാസം എൻഎസ്എസ് കരയോഗം സെക്രട്ടറിയായ കെ. തുളസീധര (58)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കരയോഗം ഓഫീസിനുള്ളിലാണ് തുളസീധരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Samayam Malayalam death


കുളക്കട കേശവമംഗലം വീട്ടിൽ തുളസീധരൻ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. തുളസീധരൻ ആലപ്പാട് ഹിന്ദു സേവാ സമിതി പ്രസിഡന്റായും കുളക്കട ദേശീയ വായനശാല പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്