ആപ്പ്ജില്ല

ബിഷപ്പിന്‍റെ അറസ്റ്റിൽ തീരുമാനമായിട്ടില്ലെന്ന് കോട്ടയം എസ് പി

ഇന്ന് ബിഷപ്പിന്‍റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

Samayam Malayalam 21 Sept 2018, 10:50 am
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിൽ തീരുമാനമായിട്ടില്ലെന്ന് കോട്ടയം എസ് പി ഹരിശങ്കര്‍. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അറസ്റ്റ് എപ്പോഴാണെന്ന് പറയാനാകില്ലെന്നും എസ് പി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam Thrippunithura: Rape accused Bishop Franco Mulakkal leaves after questioning by ...
Rape accused Bishop Franco Mulakkal leaves after questioning by the special investigation team of the Kerala police, in Thrippunithura.Photo)


അതേസമയം, ചോദ്യം ചെയ്യലിന്‍റെ രണ്ടാം ദിവസം ബിഷപ്പിന് ബുദ്ധിമുട്ടേറിയതായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യലിന്‍റെ മൂന്നാം ദിവസമായ ഇന്ന് അറസ്റ്റ് ഉണ്ടാകുമെന്ന് ബിഷപ്പിനെ അന്വേഷണസംഘം അറിയിച്ചതായും ബിഷപ്പിന്‍റെ അഭിഭാഷകൻ ജാമ്യാപേക്ഷ തയ്യാറാക്കിയതായും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, അറസ്റ്റ് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടില്ലന്നും സര്‍ക്കാര്‍ അഭിഭാഷകരുടെ അഭിപ്രായം ആരായുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്‍‍പിയുടെ നിലപാട്.

അറസ്റ്റിന് മുൻപ് മൊഴികളും തെളിവുകളും ശക്തമാക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ബിഷപ്പ് നല്‍കിയ മൊഴികളിലും തെളിവുകളിലുമുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനായി മൂന്ന് സംഘങ്ങള്‍ രാത്രി മുതല്‍ പരിശ്രമത്തിലാണെന്നും ഇവരുടെ വിശകലനങ്ങളുടെ സംഗ്രഹം കൂടി ചേര്‍ത്തായിരിക്കും തുടര്‍ന്നുള്ള ചോദ്യം ചെയ്യലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി ബിഷപ്പ് താമസിക്കുന്ന കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലില്‍ നിന്ന് തൃപ്പൂണിത്തുറയിലെ പോലീസ് കേന്ദ്രത്തിലേയ്ക്ക് പോലീസിന്‍റെ അകമ്പടിയോടെ ബിഷപ്പിന്‍റെ വാഹനം പുറപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്