ആപ്പ്ജില്ല

ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല

കേരളത്തില്‍ അറബികളുടെ സംസ്കാരം പടര്‍ന്നു പിടിക്കുകയാണെന്നും ഇത് നമ്മുടെ സംസ്കാരമല്ലെന്നും ശശികല

TNN 28 May 2017, 12:59 pm
കൊല്ലം: ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല രംഗത്ത്. മുഖം മറയ്ക്കുന്ന രീതിയില്‍ ശിരോവസ്ത്രം ധരിക്കുന്നത് ശരിയല്ലെന്നും ശിരോവസ്ത്രം ധരിച്ചാല്‍ അടുത്തിരിക്കുന്നത് സ്ത്രീയോണോ പുരുഷനാണോ എന്ന് പോലും അറിയാന്‍ പറ്റാത്ത അവസ്ഥയാണെന്നും ശശികല പറഞ്ഞു. കേരളത്തില്‍ അറബികളുടെ സംസ്കാരം പടര്‍ന്നു പിടിക്കുകയാണെന്നും ഇത് നമ്മുടെ സംസ്കാരമല്ലെന്നും ശശികല ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കു വേണ്ടി നിര്‍മിച്ച പബ്ലിക് കംഫേര്‍ട്ട് സ്റ്റേഷനില്‍ ശിരോവസ്ത്രം ധരിച്ച് നമ്മോടൊപ്പം കയറുന്നയാള്‍ സ്ത്രീ തന്നെയാണെന്നതിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും ശശികല ചോദിക്കുന്നു.
Samayam Malayalam kp sasikala against hijab
ശിരോവസ്ത്രം ധരിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല


'മഹാഭാരതം' സിനിമയാകുമ്പോള്‍ 'രണ്ടാമൂഴം' എന്ന പേരിടരുതെന്ന നിലപാടില്‍ മാറ്റമില്ല. മറിച്ചുള്ള നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ശശികല വ്യക്തമാക്കി. എന്തൊക്കെ വിവാദങ്ങള്‍ ഉണ്ടായാലും മോഹന്‍ലാല്‍ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'രണ്ടാമൂഴം' എന്ന പേരിലേ പുറത്തിറങ്ങൂ എന്നും കെ.പി ശശികല ഉറപ്പിച്ചു പറഞ്ഞു.

KP Sasikala against hijab

Hindu Aikya Vedi leader KP Sasikala i against to Hijab

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്