ആപ്പ്ജില്ല

പിണറായിയെ പോലെ വര്‍ഗീയതയുള്ള ഒരു നേതാവ് സിപിഐഎമ്മിന് ഉണ്ടായത് നിര്‍ഭാഗ്യകരം; തുറന്നടിച്ച് കെപിഎ മജീദ്

മതസമൂഹങ്ങളെ തമ്മില്‍ അകറ്റി വോട്ട് പിടിക്കാന്‍ വേണ്ടിയുള്ള ഈ ധ്രുവീകരണ പരിശ്രമം കേരളത്തിന്റെ അന്തസ്സിന് ദോഷകരമാണ്. കേരളത്തില്‍ ബിജെപിയ്ക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ മനസിലായി- കെപിഎ മജീദ്.

Samayam Malayalam 21 Dec 2020, 1:43 pm
മലപ്പുറം: സമുദായങ്ങളെ തമ്മില്‍ അടിപ്പിച്ച് അവരുടെ ചോര കുടിക്കാന്‍ നടക്കുന്ന മുഖ്യമന്ത്രിയെ പോലൊരു വര്‍ഗീയ വാദി ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ലെന്ന് കെപിഎ മജീദ്. പിണറായിയെ പോലെ വര്‍ഗീയ സ്വഭാവം ഉള്ള, അകത്ത് വര്‍ഗീയത വെച്ച് പുലര്‍ത്തുന്ന ഒരു നേതാവ് സിപിഐഎമ്മിന് ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്ന് കെപിഎ മജീദ് പറഞ്ഞു.
Samayam Malayalam KPA Majeed
കെപിഎ മജീദ് Photo: Facebook


Also Read: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തില്‍ ജനുവരി മുതല്‍ കൂടുതല്‍ ട്രെയിനുകള്‍; പാളത്തിലേക്ക് ഈ തീവണ്ടികള്‍

'തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യുഡിഎഫ് നേതൃത്വം ലീഗ് ഏറ്റെടുക്കുകയാണോയെന്ന സംശയം ഉണരുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍, ഇത്തരമൊരു അഭിപ്രായ പ്രകടനം കൊണ്ട് സിപിഎമ്മിന് യാതൊരു നേട്ടമുണ്ടാകില്ല. മറിച്ച്, കേരളത്തിന് വലിയ നഷ്ടം സംഭവിക്കും. ഇതിന്റെ നേട്ടം കൊയ്യാന്‍ പോകുന്നത് ബിജെപിയാണെന്ന് മനസിലാക്കാനുള്ള ബുദ്ധിയെങ്കിലും സിപിഐഎം നേതൃത്വത്തിന് ഉണ്ടാകണമെന്നാണ് അഭ്യര്‍ഥന', മജീദ് പറഞ്ഞു.

'മതസമൂഹങ്ങളെ തമ്മില്‍ അകറ്റി വോട്ട് പിടിക്കാന്‍ വേണ്ടിയുള്ള ഈ ധ്രുവീകരണ പരിശ്രമം കേരളത്തിന്റെ അന്തസ്സിന് ദോഷകരമാണ്. കേരളത്തില്‍ ബിജെപിയ്ക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍ മനസിലായി. അത് തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ പോകുന്നത്. ബിജെപി അക്കൗണ്ട് തുറക്കില്ല. അക്കൗണ്ട് തുറക്കുകയാണെങ്കില്‍ സിപിഐഎമ്മിന്റെ ഇന്നത്തെ നയവൈകല്യം കൊണ്ട് വരുന്നതാണെന്നാണ് ഞങ്ങളുടെ അഭിപ്രായം', മജീദ് പറഞ്ഞു.

Also Read: ലോകം വീണ്ടും അടച്ചുപൂട്ടലിലേക്ക്? പുതിയ കൊറോണവൈറസിന് വാക്‌സിനുകള്‍ ഫലപ്രദമോ? ഭീഷണിയാകുന്ന കാര്യങ്ങള്‍

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാലായിരുന്നു പിണറായിയുടെ വിമര്‍ശനം. 'ഒരു കക്ഷിയുടെ നേതൃത്വത്തില്‍ ആര് വേണമെന്ന് മറ്റൊരു കക്ഷി നിര്‍ദേശം വയ്ക്കുന്നത് രാഷ്ട്രീയത്തില്‍ വിചിത്രമായ അനുഭവമാണ്. യുഡിഎഫില്‍ അത്തരം ജനാധിപത്യ വിരുദ്ധവും അസാധാരണവുമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. ഈ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരം സൂചനകള്‍ പുറത്തു വന്നിരുന്നു', പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്