ആപ്പ്ജില്ല

പുതുക്കിയ കെപിസിസി പട്ടികയിൽ 145 പുതുമുഖങ്ങൾ

കെപിസിസിയുടെ പുതിയപട്ടികയിൽ വനിതാ, പട്ടികജാതി വർഗ പ്രാതിനിധ്യം മെച്ചപ്പെടുത്തിയിട്ടുണ്ട്.

TNN 24 Oct 2017, 8:20 am
തിരുവനന്തപുരം: പുതുക്കിയ കെപിസിസി പട്ടികയിൽ 145 പുതുമുഖങ്ങൾ ഇടംനേടി. 45 വയസ്സിൽ താഴെയുള്ള 48 പേരും ദലിത് പ്രതിനിധികളായി 20 പേരും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. ആദ്യം നൽകിയ പട്ടികയിൽ നിന്ന് 25 പേരെ ഒഴിവാക്കിയിട്ടുണ്ട്. വനിതാ, പട്ടികജാതി വർഗ പ്രാതിനിധ്യം മെച്ചപ്പെടുത്തിയാണു കെപിസിസിയുടെ പുതിയപട്ടിക. കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ അന്ത്യശാസനയ്ക്കു പിന്നാലെയാണ് കെപിസിസി പുതുക്കിയ പട്ടിക തയ്യാറാക്കിയത്. പുതിയ പട്ടികയിൽ രാജ് മോഹൻ ഉണ്ണിത്താനും അംഗത്വം നൽകിയിട്ടുണ്ട്. കൊല്ലം കുണ്ടറ ബ്ലോക്കില്‍ നിന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന് അംഗത്വം നൽകിയത്.
Samayam Malayalam kpcc list renewed rajmohan unnithan got membership
പുതുക്കിയ കെപിസിസി പട്ടികയിൽ 145 പുതുമുഖങ്ങൾ


പുതുക്കിയ പട്ടികയിൽ വനിതകളുടെ പ്രാതിനിധ്യം 17ൽനിന്ന് 28 ആയി ഉയർന്നിട്ടുണ്ട്. ദലിത് വിഭാഗങ്ങൾക്ക് പത്തുശതമാനം പ്രാതിനിധ്യവും നൽകിയിട്ടുണ്ട്. മുൻ സ്പീക്കർ വക്കം പുരുഷോത്തമൻ പട്ടികയിലില്ല എന്നതും ശ്രദ്ധേയമാണ്.

KPCC list renewed: Rajmohan unnithan got membership

KPCC list renewed: 145 new faces; Rajmohan Unnithan also got membership

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്