ആപ്പ്ജില്ല

മാണി സി കാപ്പന് അപ്രതീക്ഷിത തിരിച്ചടി? മൂന്ന് സീറ്റ് നൽകില്ല, ഘടകകക്ഷിയാക്കണമെങ്കിൽ ഹൈക്കമാൻഡ് തീരുമാനിക്കണമെന്ന് മുല്ലപ്പള്ളി

യുഡിഎഫിലെത്തിയ മാണി സി കാപ്പന് മൂന്ന് സീറ്റുകൾ ലഭിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എത്തിയത്

Samayam Malayalam 15 Feb 2021, 5:46 pm

ഹൈലൈറ്റ്:

  • മാണി സി കാപ്പന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാം.
  • ഘടകകക്ഷിയാക്കണമെങ്കിൽ ഹൈക്കമാൻഡ് തീരുമാനിക്കണം.
  • മൂന്ന് സീറ്റുകൾ നൽകുമെന്ന പ്രചാരണം തെറ്റ്.

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam മാണി സി കാപ്പൻ. Photo: TOI
മാണി സി കാപ്പൻ. Photo: TOI
തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ പാലാ സീറ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ ഇടതുമുന്നണി വിട്ട മാണി സി കാപ്പന് അപ്രതീക്ഷിത തിരിച്ചടി.
Also Read: കോട്ടയത്ത് ആറു സീറ്റ് ചോദിക്കാൻ ജോസ് കെ മാണി; സാധ്യതകള്‍ ഇങ്ങനെ; സ്റ്റിയറിങ് കമ്മിറ്റി യോഗം നിര്‍ണായകം

മാണി സി കാപ്പൻ നയിക്കുന്ന എൻസിപിയെ ഘടകകക്ഷിയാക്കണമെങ്കിൽ ഹൈക്കമാൻഡ് തീരുമാനിക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ തനിക്ക് ഒറ്റയ്‌ക്ക് തീരുമാനം സ്വീകരിക്കാൻ കഴിയില്ല. ഹൈക്കമാൻഡിൻ്റെ തീരുമാനങ്ങളും നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്. ഹൈക്കമാൻഡ് നിർദേശിക്കുന്നത് അനുസരിച്ചാകും പ്രവർത്തിക്കുകയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയതായി മാതൃഭൂമി ഓൺലൈൻ റിപ്പോർട്ട് ചെയ്‌തു.

മാണി സി കാപ്പന് കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കെപിസിസി പ്രസിഡൻ്റ് പറഞ്ഞു. മൂന്ന് സീറ്റുകൾ മാണി സി കാപ്പൻ വിഭാഗത്തിന് നൽകിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണ്. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ ഇക്കാര്യത്തിൽ തനിക്കൊന്നുമറിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

എൽഡിഎഫിൽ നിന്ന് യുഡിഎഫിൽ എത്തിയ മാണി സി കാപ്പൻ വിഭാഗത്തിന് മൂന്ന് സീറ്റുകൾ നൽകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അതേസമയം,

Also Read: പോലീസുകാർക്ക് നേരെ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആക്രമണം; അൻപതോളം പേർക്കെതിരെ കേസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനോട് 13 സീറ്റുകള്‍ ആവശ്യപ്പെടാനുള്ള തീരുമാനത്തിലാണ് കേരളാ കോൺഗ്രസ്. നാളെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കേരള കോൺഗ്രസിൻ്റെ ശക്തികേന്ദ്രമായ കോട്ടയം ജില്ലയിലെ ഒൻപത് നിയമസഭാ സീറ്റുകളിൽ ആറെണ്ണം ആവശ്യപ്പെടാനാണ് കേരള കോൺഗ്രസ് ഒരുങ്ങുന്നത്. ജോസ് കെ മാണി മത്സരിക്കുന്ന പാലാ മണ്ഡലത്തിനു പുറമെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി സീറ്റുകളും പാര്‍ട്ടി ആവശ്യപ്പെടും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്