ആപ്പ്ജില്ല

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

ശബരിമല വിഷയങ്ങളും സര്‍ക്കാരിന്‍റെ വനിതാ മതിലും അടക്കം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ചര്‍ച്ചയായേക്കും

Samayam Malayalam 15 Dec 2018, 11:44 am
തിരുവനന്തപുരം: കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാണ് യോഗത്തിന്‍റെ മുഖ്യ അജണ്ട എന്നാണ് സൂചന. അതേസമയം ശബരിമല വിഷയങ്ങളും സര്‍ക്കാരിന്‍റെ വനിതാ മതിലും അടക്കം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ചര്‍ച്ചയായേക്കും.
Samayam Malayalam Congress Leaders Meeting


ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്താണ് യോഗം നടക്കുക. ഇതോടൊപ്പം ഡിസിസി പ്രസിഡന്‍റുമാരുടെയും ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും സംയുക്ത യോഗവും ഇന്ന് വിളിച്ചുചേര്‍ത്തിട്ടുണ്ട്. വനിതാ മതില്‍ പരിപാടിയെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് യുഡിഎഫിന്‍റെ തീരുമാനം.

സര്‍ക്കാരിന്‍റെ വനിതാ മതിലിനെതിരെ 'വനിതാ മതില്‍ വര്‍ഗ്ഗീയ മതില്‍' എന്ന പ്രചരണം ഉയര്‍ത്തി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ഇതിനായി ബഹുജന സംഘടനകളെയും പോഷക സംഘടനകളെയും പ്രചാരണരംഗത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ശബരിമല തുടര്‍സമരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്