ആപ്പ്ജില്ല

ലോക്സഭാ തെരഞ്ഞെടുപ്പ്: കെപിസിസി പുഃനസംഘടിപ്പിക്കും

കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കും.

Samayam Malayalam 15 Dec 2018, 11:05 pm
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസി പുനസംഘടിപ്പിക്കുമെന്ന് സൂചന. പുഃനസംഘടനയ്ക്ക് പൊതു ധാരണ ഉണ്ടായതായാണ് സൂചന. രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. കെപിസിസി ഭാരവാഹികളുടെ എണ്ണം കുറയ്ക്കാനും തീരുമാനമുണ്ട്. തിങ്കളാഴ്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
Samayam Malayalam Malayalam-image (1)


ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്കായിരുന്നു കെപിസിസി യോഗം ചേർന്നത്. ഡിസിസി പ്രസിഡന്‍റുമാരുടെയും ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളുടേയും സംയുക്ത യോഗവും ഇതോടൊപ്പം വിളിച്ചിരുന്നു.

അതേസമയം, സര്‍ക്കാരിന്റെ വനിതാ മതിലിനെതിരെ 'വനിതാ മതില്‍ വര്‍ഗ്ഗീയ മതില്‍' എന്ന പ്രചരണം ഉയര്‍ത്തി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ഇതിനായി ബഹുജന സംഘടനകളെയും പോഷക സംഘടനകളെയും പ്രചാരണരംഗത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ശബരിമല തുടര്‍സമരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്