ആപ്പ്ജില്ല

കെപിസിസി ഭാരവാഹി പട്ടിക സമർപ്പിക്കാനാകാതെ സുധാകരൻ; തർക്കം രൂക്ഷം

പട്ടികയ്ക്കെതിരെ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ രംഗത്തെത്തിയിരുന്നു.

Samayam Malayalam 11 Oct 2021, 8:26 pm
Samayam Malayalam kpcc restructuring uncertainty remains k sudhakaran returns to kerala
കെപിസിസി ഭാരവാഹി പട്ടിക സമർപ്പിക്കാനാകാതെ സുധാകരൻ; തർക്കം രൂക്ഷം
ന്യൂഡൽഹി: എഐസിസി ഭാരവാഹികൾ മുന്നോട്ടുവെച്ച പേരുകൾ സംബന്ധിച്ച തർക്കത്തെത്തുടർന്ന് കെപിസിസി ഭാരവാഹി പട്ടിക സമർപ്പിക്കാനാകാതെ കെ സുധാകരൻ ഡൽഹിയിൽ നിന്നും മടങ്ങി. കെ സി വേണുഗോപാൽ മുന്നോട്ടുവെച്ച പേരുകളോട് നേതൃത്വം എതിർപ്പ് അറിയിച്ചു.


​തർക്കം

പട്ടിക സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഞായറാഴ്ച പറഞ്ഞത്. എന്നാൽ നേതാക്കളുമായി കൂടിയാലോചന നടന്നിട്ടില്ലെന്ന് സുധീരനും മുല്ലപ്പള്ളിയും പറഞ്ഞു. വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്നാണ് വിവരം. ഇതിലും തർക്കം നിലനിൽക്കുന്നുണ്ട്. കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച് ഇതുവരെ പരസ്യ പ്രതികരണങ്ങൾ ഉണ്ടായിരുന്നില്ല. ഇതുവരെ പാലിച്ചിരുന്ന മൗനം ഭേദിച്ചാണ് മുതി‍ര്‍ന്ന നേതാക്കളുടെ പ്രതികരണം.

​പട്ടികയിൽ ആരൊക്കെ?

വി ടി ബൽറാം, ശബരീനാഥൻ, ശിവദാസൻ നായർ, വി എസ് ശിവകുമാർ, വി പി സജീന്ദ്രൻ എന്നിവർ കെപിസിസി ഭാരവാഹികളാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. സംസ്ഥാന നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന എ വി ഗോപിനാഥനേയും പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. . എറണാകുളത്ത് നിന്നുള്ള ജമാൽ മണക്കാടൻ്റെ പേര് ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. വനിതകളുടെ പ്രതിനിധ്യം വർധിപ്പിക്കാൻ നിലവിലെ മാനദണ്ഡങ്ങൾ വരുത്തിയതോടെ പത്‌മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവർ ഭാരവാഹികൾ ആകാനുള്ള സാധ്യത വർധിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്