ആപ്പ്ജില്ല

മലപ്പുറത്തും പാലക്കാട്ടും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ 23 വരെ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ​​കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള എല്ലാ ജില്ലകളിലും അടുത്ത ബുധനാഴ്ച വരെ വേനൽ മഴ ലഭിക്കുമെന്നും അതോറിറ്റി വ്യക്തമാക്കുന്നു.

Samayam Malayalam 20 Apr 2019, 6:36 pm
തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം കൂടാതെ പാലക്കാട് ജില്ലയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ 23 വരെ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Samayam Malayalam Rain 1


കണ്ണൂരും കാസര്‍ഗോഡും ഒഴികെയുള്ള എല്ലാ ജില്ലകളിലും അടുത്ത ബുധനാഴ്ച വരെ വേനൽ മഴ ലഭിക്കുമെന്നും അതോറിറ്റി വ്യക്തമാക്കുന്നു.



ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവക്കു കാരണമാകാൻ സാധ്യതയുണ്ടെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്