ആപ്പ്ജില്ല

വൈദ്യുതി നിരക്ക് '50 പൈസ കൂടും'; കേന്ദ്രനടപടിയ്ക്കെതിരെ കോടതിയെ സമീപിക്കാൻ കെഎസ്ഇബി

പുതിയ നീക്കമനുസരിച്ച് പ്രതിവര്‍ഷം വൈദ്യുതി ബോര്‍ഡിന് 1000 കോടി രൂപയാണ് അധികബാധ്യതയുണ്ടാകുക. നവംബര്‍ 1 മുതലാണ് പുതിയ നിരക്ക് നിലവിൽ വരിക.

Samayam Malayalam 15 Oct 2020, 7:53 am
തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് 50 പൈസ വീതം വര്‍ധിക്കാൻ ഇടയാക്കിയേക്കുന്ന തീരുമാനത്തിനെതിരെ കെഎസ്ഇബി ഹൈക്കോടതിയെ സമീപിക്കുമെന്നു റിപ്പോര്‍ട്ട്. കേരളത്തിനു പുറത്തു നിന്ന് എത്തിക്കുന്ന വൈദ്യുതി ലൈനുകളുടെ പ്രസാരണ നിരക്ക് വര്‍ധിപ്പിച്ച കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തീരുമാനത്തിനെതിരെയാണ് കെഎസ്ഇബിയുടെ നീക്കം.
Samayam Malayalam PowerGrid
പ്രതീകാത്മക ചിത്രം. Photo: The Times of India/File


വൈദ്യുതി ബോര്‍ഡിൻ്റെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയും സംസ്ഥാനത്തിന് പുറത്തു നിന്ന് വൈദ്യുതിയെത്തിക്കുന്ന വൻകിട വ്യവസായങ്ങളെയും തീരുമാനം ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ തീരുമാനം കെഎസ്ഇബിയ്ക്ക് 1000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കിയേക്കുമെന്നാണ് ദേശീയ മാധ്യമമായ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്.

Also Read: സ്‌പുട്‌നിക്കിന് പിന്നാലെ രണ്ടാമത്തെ കൊവിഡ് വാക്‌സിന് അനുമതി നൽകി റഷ്യ; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പുടിൻ

വൈദ്യുതി ലൈനുകളുടെ ഉപയോഗത്തിനായി നിലവിൽ കെഎസ്ഇബി 550 കോടി രൂപയോളമാണ് നല്‍കുന്നതെന്നും നവംബര്‍ 1 മുതൽ പുതിയ നിരക്ക് നിലവിൽ വരുന്നതോടെ ഈ തുക 1550 കോടിയായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കേരളത്തിനു പുറമെ തമിഴ്നാട്, ഓഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും പുതിയ തീരുമാനം ബാധ്യതയാകും. വൻതുക മുടക്കി പവര്‍ ഗ്രിഡ് കോര്‍പ്പറേഷൻ സ്ഥാപിച്ച വൻകിട ലൈനുകളുടെ ചെലവ് വൈദ്യുതി വിതരണ കമ്പനികളിലേയ്ക്ക് കൈമാറാനുള്ള നീക്കമാണ് കേരളത്തിന് ഉള്‍പ്പെടെ ബാധ്യതയായത്. എന്നാൽ കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ നിരക്ക് കുറയാനും പുതിയ തീരുമാനം ഇടയാക്കും. പുതിയ തീരുമാനം സംസ്ഥാനത്തെ വൈദ്യുതി ചാർജിൽ 50 പൈസയുടെ വർധനവുണ്ടാക്കിയേക്കുമെന്ന് ഒരു വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.

Also Read: ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവെച്ചത് സീതാറാം യെച്ചൂരിയ്ക്കു വേണ്ടിയോ?

ആറ് വര്‍ഷം കൊണ്ട് സ്വകാര്യ കമ്പനികളുടെ വൈദ്യുതി കയറ്റുമതിയ്ക്കു വേണ്ടി പവര്‍ ഗ്രിഡ് കോര്‍പ്പറേഷൻ 30 വൻകിട ലൈനുകളാണ് സ്ഥാപിച്ചത്. എന്നാൽ നിലവിൽ ഇതിൻ്റെ ശേഷിയുടെ മൂന്നിലൊന്നു പോലും ഉപയോഗിക്കുന്നില്ലെന്ന് മുൻപ് സിഎജി കണ്ടെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്