ആപ്പ്ജില്ല

ഇനി ഓല ആപ്പിൽ ടാക്സി മാത്രമല്ല, കെഎസ്ആര്‍ടിസി ബസും കിട്ടും

ഓൺലൈൻ ടാക്സി മാത്രമല്ല ഇനി കെഎസ്ആർടിസി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനും ഓല ആപ്പ്

TNN 16 Oct 2017, 2:33 pm
കൊച്ചി: ഇനി മുതൽ ഓല ആപ്ലിക്കേഷൻ വഴി ടാക്സി കാര്‍ മാത്രമല്ല, കെഎസ്ആര്‍ടിസി ബസ് ടിക്കറ്റും കിട്ടും. മുൻനിര ഓണ്‍ലൈൻ ടാക്സി സേവനദാതാക്കളായ ഓലയുടെ ആപ്ലിക്കേഷന്‍ മുഖേനയാണ് കെഎസ്ആര്‍ടിസി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നത്.
Samayam Malayalam ksrtc bus ticket booking facility on ola app
ഇനി ഓല ആപ്പിൽ ടാക്സി മാത്രമല്ല, കെഎസ്ആര്‍ടിസി ബസും കിട്ടും


ഒരു മാസം നീണ്ട പരീക്ഷണത്തിനൊടുവിലാണ് പുതിയ സേവനം ഓല ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാ ഫോണുകളിലേയ്ക്കുമെത്തുന്നത്.യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ബസ് ഡിപ്പോകളിലേയ്ക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കാനാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി വക്താവ് പറഞ്ഞു. ആപ്പിലെ ബസ് ടിക്കറ്റ് സേവനം തെരഞ്ഞെടുക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് വെബ്‍‍സൈറ്റിലേയ്ക്കാണ് റീഡയറക്റ്റ് ചെയ്യുക.

കുറച്ചു ഫോണുകളിൽ മാത്രം നടത്തിയ പരീക്ഷണം പൂര്‍ണ്ണവിജയമാണോ എന്നുറപ്പിക്കാൻ ഇനിയും കാത്തിരിക്കണം.

KSRTC Booking Facility on Ola App

With KSRTC tying up with Ola cabs, the online cab aggregator, passengers can book bus tickets on Ola app.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്