മൂലമറ്റം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന് തീപിടിച്ചു. അറക്കുളം കുരുതിക്കളത്തിന് സമീപം മൂന്നാം വളവില്‍ വച്ചാണ് ബസ്സിന് തീപിടിച്ചത്. ബസ് പൂര്‍ണമായി കത്തിനശിച്ചു.
തലനാരിഴയ്ക്കാണ് യാത്രക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്.
ശനിയാഴ്ച രാവിലെ ഒന്‍പതരയോടെ തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയില്‍ കുരുതിക്കളം ആറാം ഹെയര്‍പിന്‍ വളവിനു സമീപമായിരുന്നു സംഭവം.
തൊടുപുഴയില്‍ നിന്നും കട്ടപ്പനയിലേയ്ക്കു പോയ ബസിനാണ് തീപിടിച്ചത്. ബസ്സില്‍ പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ പെട്ടെന്ന് ബസ് നിര്‍ത്തി യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങാന്‍ വഴിയൊരുക്കി. അഗ്നിശമന യൂണിറ്റിനൊപ്പം നാട്ടുകാരും ചേര്‍ന്നാണ് തീകെടുത്തിയത്.
ksrtc low-floor bus catches fire, driver lets passengers out through emergency exit
KSRTC low-floor bus which caught fire at 9:30 am here on Saturday