ആപ്പ്ജില്ല

ആനവണ്ടിയിലെ ക്ലാസ്മുറി; വേറിട്ട അനുഭവമാകാൻ പഠനവണ്ടി; 30ന് ഉദ്ഘാടനം

ആനവണ്ടിയിലിരുന്ന് പഠിക്കാൻ തുടങ്ങുകയാണ് മണക്കാട് ഗവ ടിടിഐയിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.

Samayam Malayalam 29 May 2022, 6:29 pm

ഹൈലൈറ്റ്:

  • തിങ്കളാഴ്ചയാണ് ഉദ്ഘാടനം
  • വിദ്യാഭ്യാസ കാലയളവിൽ വേറിട്ടൊരു അനുഭവം
  • പൊളിക്കാനായി വെച്ചിരിക്കുന്ന ബസുകളാണ് ക്ലാസ് മുറികളാക്കാൻ നൽകുക
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ksrtc class room
വി ശിവൻകുട്ടി, ആന്റണി രാജു | Image: Facebook
കൊച്ചി: കെഎസ്ആർടിസിയും വിദ്യാഭ്യാസ വകുപ്പും ചേർന്നൊരുക്കുന്ന ആനവണ്ടി ക്ലാസ് മുറി മെയ് 30ന് യാഥാർത്ഥ്യമാകും. പഠനവണ്ടിയുടെ ഉദ്ഘാടനം 2022 മേയ് 30 രാവിലെ 10 മണിക്ക് മണക്കാട് ഗവ ടിടിഐയിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ചേർന്ന് നിർവഹിക്കും.
ഇന്നും നാളെയും ശക്തമായ മഴ; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
ആനവണ്ടിയിലിരുന്ന് പഠിക്കാൻ തുടങ്ങുകയാണ് മണക്കാട് ഗവ ടിടിഐയിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങേണ്ടതല്ല എന്ന അഭിപ്രായങ്ങളിൽ നിന്നുമാണ് ആനവണ്ടിയിലെ ക്ലാസ്മുറി എന്ന ആശയമുണ്ടാകുന്നത്. മേയ് 30 ന് ആനവണ്ടി പഠന വണ്ടിയാകുമ്പോൾ വിദ്യാർത്ഥികൾക്ക് അത് തങ്ങളുടെ വിദ്യാഭ്യാസ കാലയളവിലെ വേറിട്ടൊരു അനുഭവമായി മാറും- കെഎസ്ആർടിസി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഐഎഎസ്, ജീവൻ ബാബു ഐഎഎസ്, അടക്കമുള്ളവർ തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

കേരളത്തിൽ മരണം: എന്താണ് വെസ്റ്റ് നൈൽ പനി, ലക്ഷണങ്ങളും പ്രതിരോധവും എങ്ങനെ?
ഉപയോഗശൂന്യമായി സ്ക്രാപ്പിങ്ങിനായി മാറ്റിവെച്ചിരിക്കുന്ന കെഎസ്ആർടിസി ലോഫ്ലോർ ബസുകളാണ് ക്ലാസ് മുറികളാക്കുക. മണക്കാട് ടിടിഐക്ക് രണ്ട് ബസുകൾ നൽകുമെന്ന് ആന്റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു.

വളരെ തുച്ഛമായ വില മാത്രമാണ് പൊളിക്കാൻ നൽകുന്ന ബസുകൾക്ക് ലഭിക്കുക. സർക്കാരിന്റെ വസ്തു പൊളിച്ചു വിൽക്കാൻ നടപടി ക്രമങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്