ആപ്പ്ജില്ല

പ്രതിസന്ധി പരിഹരിക്കാൻ 4051 പേരെ അതിവേഗം നിയമിക്കാൻ KSRTC

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ 4071 എംപാനൽ ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടിരുന്നു. ജീവനക്കാരുടെ കുറവുമൂലം സംസ്ഥാനത്തെ 959 സര്‍വീസുകളാണ് റദ്ദാക്കിയത്.

Samayam Malayalam 18 Dec 2018, 6:34 pm

ഹൈലൈറ്റ്:

  • സര്‍വീസുകള്‍ അതിവേഗം പുനരാരംഭിക്കാൻ ശ്രമം
  • ഉത്തരവ് ലഭിച്ചവര്‍ വ്യഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്തണം
  • ഇന്ന് റദ്ദാക്കിയത് 959 സര്‍വീസുകള്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam 493229-tomin-thachankary-fb
തിരുവനന്തപുരം: എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെയുണ്ടായ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ അടിയന്തര നടപടികളുമായി മാനേജ്മെന്‍റ്. അഡ്വൈസ് മെമോ ലഭിച്ചവരെ അതിവേഗം നിയമനം നടത്തി റദ്ദാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം.
രണ്ട് ദിവസത്തിനകം പുതിയ കണ്ടക്ടര്‍മാരെ നിയമിക്കും. പിഎസ്‍‍സി വഴി നിയമനം ലഭിച്ച 4051 പേരെ ഉടൻ തന്നെ വിവിധ ജില്ലകളിലേയ്ക്ക് വിന്യസിക്കും. നിയമനം ലഭിച്ചവരോട് വ്യാഴാഴ്ച കോര്‍പ്പറേഷൻ ആസ്ഥാനത്ത് എത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. അഡ്വൈസ് മെമോ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് തന്നെ നിയമന ഉത്തരവ് കൈമാറണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ 4071 എംപാനൽ ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടിരുന്നു. ജീവനക്കാരുടെ കുറവുമൂലം സംസ്ഥാനത്തെ 959 സര്‍വീസുകളാണ് റദ്ദാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്