ആപ്പ്ജില്ല

ചട്ടം മാറ്റി; കെഎസ്ആർടിസി അതിവേഗ ബസുകളിൽ നിന്ന് യാത്ര ചെയ്യാം

ചട്ടം മാറ്റി; കെഎസ്ആർടിസി അതിവേഗ ബസുകളിൽ നിന്ന് യാത്ര ചെയ്യാം

Samayam Malayalam 8 Jun 2018, 9:01 am
തിരുവനന്തപുരം: കെഎസ്ആർടിസി അതിവേഗ ബസുകളിൽ നിന്ന് കൊണ്ട് യാത്രചെയ്യാനുള്ള തടസം നീക്കി ഗതാഗത വകുപ്പ്. മുൻപ് കെഎസ്ആർടിസിയുടെ സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നതിന് ഹൈകോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. കോടതിയുടെ ഈ ഉത്തരവ് മറികടക്കാൻ മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തിയാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിലെ 67(2) ചട്ടമാണ് ഭേദഗതി ചെയ്തത്.
Samayam Malayalam 63371346


കെഎസ്ആർടിസിയുടെ നഷ്ടം മാത്രം കണക്കാക്കിയല്ല, യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി കണക്കിലെടുത്താണ് ഭേദഗതി വരുത്തിയതെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്