ആപ്പ്ജില്ല

​ കെഎസ്‌യു തെരഞ്ഞെടുപ്പില്‍ വന്‍ സംഘര്‍ഷം

കൊച്ചിയില്‍ കെഎസ്‌യു സംഘടന തെരഞ്ഞെടുപ്പിനിടെ വന്‍ സംഘര്‍ഷം

TNN 22 Mar 2017, 11:25 pm
കൊച്ചി: കൊച്ചിയില്‍ കെഎസ്‌യു സംഘടന തെരഞ്ഞെടുപ്പിനിടെ വന്‍ സംഘര്‍ഷം. എ,ഐ ഗ്രൂപ്പുകള്‍ സംഘം തിരഞ്ഞ് ഏറ്റുമുട്ടിയതില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. എറണാകുളം കലൂര്‍ ജംഗ്ഷന് സമീപമായിരുന്നു സംഘര്‍ഷം. സംഘടന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ആള്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
Samayam Malayalam ksu attack in kochi
​ കെഎസ്‌യു തെരഞ്ഞെടുപ്പില്‍ വന്‍ സംഘര്‍ഷം


പരമാവധി അംഗങ്ങളെ വോട്ട് ചെയ്യിക്കുന്നതിനായി എ, ഐ ഗ്രൂപ്പുകള്‍ ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ വാഹനങ്ങളില്‍ എത്തിയ ചിലര്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഇരു കൂട്ടരും തമ്മിലുളള സംഘര്‍ഷം നഗരത്തിലേക്ക് വ്യാപിക്കുകയായിരുന്നു.

ksu attack in kochi
KSU A-I group clash at party Polling centre near kaloor

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്