ആപ്പ്ജില്ല

യുവതീപ്രവേശനം: മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് കെഎസ്‍യു

കെഎസ്‍യു പ്രവർത്തകർ കൊച്ചി നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിനു ശേഷം പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. കോണ്‍ഗ്രസും യുവതീപ്രവേശനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ക്കൊരുങ്ങുകയാണ്.

Samayam Malayalam 2 Jan 2019, 8:03 pm
കൊച്ചി: ശബരിമലയിലെത്തി യുവതികള്‍ ദര്‍ശം നടത്തിയ സംഭവത്തിൽ പ്രതിഷേധവുമായി കെഎസ്‌യു. കെഎസ്‍യു പ്രവർത്തകർ കൊച്ചി നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മാർച്ചിനു ശേഷം പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു. മുഖ്യമന്ത്രിക്കെതിരായ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
Samayam Malayalam ksu flag


മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ സർക്കാരിന്‍റെയും ഗൂഢാലോചനയുടെ ഫലമായാണ് വനിതാ മതിലിന്റെ പേരിൽ കേരളം ജനതയുടെ ശ്രദ്ധ തിരിച്ചുകൊണ്ടു ഇരുട്ടിന്റെ മറവിൽ സ്ത്രീകളെ പോലീസ് അകമ്പടിയോടെ സന്നിധാനത്ത് എത്തിച്ചത്. കോടാനുകോടി വിശ്വാസികളെ മുറിവേല്പിച്ചുകൊണ്ട് ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കുന്ന മുഖ്യമന്ത്രിയുടെ നടപടി പ്രതിഷേധാർഹമാണ്. ഓഖി ദുരന്തബാധികർക്കും, പ്രളയബാധിതർക്കും അനുവദിച്ച നഷ്ടപരിഹാരങ്ങൾ പോലും വൈകുമ്പോഴും ശബരിമലയിൽ സ്ത്രീകളെ കയറ്റി സ്വയം നവോത്ഥാന നായകനാകാനുള്ള തത്രപ്പാടിലേക്കായി വർഗീയതയ്ക്ക് വിളനിലം ഒരുക്കി വര്‍ഗീയ ലഹളയ്ക്ക് വഴിയൊരുക്കിക്കൊടുക്കുകയാണ് മുഖ്യമന്ത്രിയെന്ന് KSU ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ആരോപിച്ചു.

കേരളത്തിലെ ജനലക്ഷങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തി വർഗീയത ആളിക്കത്തിക്കാനുള്ള സർക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് മാർച്ച് ഉത്‌ഘാടനം ചെയ്‌ത ഡി സി സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.കെ എസ്‌ യു ജില്ല വൈസ് പ്രസിഡന്റ് ഭാഗ്യനാഥ് എസ്‌ നായർ, സംസ്ഥാന സെക്രട്ടറി പി എച് അസ്‌ലം ,ജില്ല ഭാരവാഹികളായ ആനന്ദ് കെ ഉദയൻ , അനസ് കെ എം , അനിൽ സൂര്യ , കെ എസ്‌ യു നേതാക്കളായ കാനൻ , അൽ അമീൻ , സോണി പനംതാനം,ഹാഷിം, കിരൺ എം, ജെറിൻ പട്ടംകുളം നിമിത് സാജൻ, ഡിറ്റോ , ജിബിൻ , ലിയോ മാത്യൂസ്,
റൊണാൾഡ്‌ സിബി, എന്നിവർ നേതൃത്വം കൊടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്