ആപ്പ്ജില്ല

ബന്ധു നിയമനം: സ്വകാര്യ ബാങ്കിൽനിന്നും ഡെപ്യുട്ടേഷനിൽ വരാമെന്ന് കെ ടി ജലീൽ

യുഡിഎഫ് ഭരിച്ചിരുന്നകാലത്തും സമാനമായ രീതിയിൽ നിയമനം നടത്തിയിട്ടുണ്ട്.

Samayam Malayalam 4 Nov 2018, 6:40 pm
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ ടി ജലീൽ. ഷെഡ്യൂൾഡ് ബാങ്കിൽനിന്നും ഡെപ്യുട്ടേഷനിൽ വരുന്നതിൽ തെറ്റില്ല. കഴിഞ്ഞതവണ സംസ്ഥാന കോ ഓപ്പറേറ്റീവ് ബാങ്കിന്റെ എംഡിയായി സ്വകാര്യ ബാങ്കിൽനിന്നാണ് ജോൺ ഡാനിയേൽ എന്നയാളെ നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അവിടെ അങ്ങനെ ആവാമെന്നും ഇവിടെ അങ്ങനെ പാടില്ലെന്നും പറയുന്നതിന്റെ ന്യായമെന്താണെന്നും ജലീൽ ചോദിച്ചു.
Samayam Malayalam kt jaleel replies to nepotism allegation
ബന്ധു നിയമനം: സ്വകാര്യ ബാങ്കിൽനിന്നും ഡെപ്യുട്ടേഷനിൽ വരാമെന്ന് കെ ടി ജലീൽ


കെ എം മാണി ധനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഓഫീസിൽ സ്വകാര്യ ബാങ്കിൽനിന്നും ആളെ ഡെപ്യുട്ടേഷനിൽ നിയമിച്ചിരുന്നു. വിജിലൻസ് ക്ലിയറൻസ് ഒരു വർഷത്തേക്ക് ഡെപ്യുട്ടേഷനിൽ വന്നയാൾക്ക് ബാധകമല്ലെന്നും മന്ത്രി ജലീൽ പറഞ്ഞു. സ്ഥാപന മേധാവികൾക്ക് മാത്രമാണ് വിജിലൻസ് ക്ലിയറൻസ് ആവശ്യമായി വരുന്നത്.

ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ അപേക്ഷിച്ച ഏഴുപേരുടേയും വിദ്യാഭ്യാസ യോഗ്യത പുറത്തുവിടാൻ തയ്യാറാണ്. ബന്ധു എന്ന നിലയിലല്ല അബീദിന്റെ നിയമനം. യോഗ്യതയുള്ള വ്യക്തി എന്ന നിലയിലാണെന്നും ജലീൽ കൂട്ടിച്ചേർത്തു.

ജലീലിന്റെ പിതൃസഹോദര പുത്രൻ കെ ടി അബീദിനായി യോഗ്യതകളിൽ മാറ്റം വരുത്തിയാണ് മന്ത്രി ജലീൽ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ നിയമനം നടത്തിയതെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്