ആപ്പ്ജില്ല

മധുവിന്‍റെ കൊലപാതകം: കുമ്മനം ഉപവാസം തുടങ്ങി

ബിജെപി നേതാക്കള്‍ കൈകള്‍ കൂട്ടിക്കെട്ടി മധുവിന് ആദരാഞ്ജലി അര്‍പ്പിച്ചു

TNN 27 Feb 2018, 7:22 pm
തിരുവനന്തപുരം: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തിൽ സംസ്ഥാനസര്‍ക്കാരിന് കുറ്റകരമായ പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു പട്ടികവര്‍ഗ മോര്‍ച്ച അഖിലേന്ത്യ പ്രസിഡന്‍റ് റാം വിചാര്‍ നേതാം എംപി ഉദ്ഘാടനം ചെയ്ത പ്രതിഷേധപരിപാടിയിൽ നേതാക്കള്‍ കൈകള്‍ കൂട്ടിക്കെട്ടിയാണ് മധുവിന് ആദരാഞ്ജലി അര്‍പ്പിച്ചത്.
Samayam Malayalam kummanam started fasting on madhus murder
മധുവിന്‍റെ കൊലപാതകം: കുമ്മനം ഉപവാസം തുടങ്ങി


കേരളം പേരുകേട്ട സംസ്ഥാനമാണെങ്കിലും ഭരണാധികാരികളുടെ പിടിപ്പുകേടു മൂലം വിശന്നു വലഞ്ഞ് അന്നം കട്ടവനെ അടിച്ചു കൊല്ലുന്ന അവസ്ഥയിലേയ്ക്ക് എത്തിയെന്ന് റാം വിചാര്‍ നേതാം പറഞ്ഞു. പൊതുസമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കിൽ ഇതും അട്ടപ്പാടിയിലെ മറ്റു മരണങ്ങളെപ്പോലെ അസ്വാഭാവികമരണമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മധുവിന്‍റെ മരണം ലോക്സഭയും രാജ്യസഭയും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒ രാജഗോപാൽ എംഎൽഎ, ജെആര്‍എസ് ചെയര്‍മാൻ സി കെ ജാനു എന്നിവരും സന്നിഹിതരായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്