ആപ്പ്ജില്ല

വായ്പാ തട്ടിപ്പ്: ഫാ.തോമസ് പീലിയാനിക്കൽ റിമാൻഡിൽ

കാർഷിക വായ്പാ തട്ടിപ്പ് കേസിൽ ഫാ.തോമസ് പീലിയാനിക്കലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Samayam Malayalam 20 Jun 2018, 3:02 pm
കൊച്ചി: കാർഷിക വായ്പാ തട്ടിപ്പ് കേസിൽ ഫാ.തോമസ് പീലിയാനിക്കലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കർഷകരുടെ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്നാണ് കേസ്. രാമങ്കരി കോടതിയാണ് പീലിയാനിക്കലിനെ 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടത്.
Samayam Malayalam pic


നേരത്തെ തന്നെ തോമസ് പീലിയാനിക്കലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കുട്ടനാട് വികസനസമിതി ഓഫീസില്‍ വച്ച് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിനു പിന്നാലെയാണ് കസ്റ്റഡി രേഖപ്പെടുത്തിയത്. നാല് കേസുകളിലാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തിരുന്നത്.

പീലിയാനിക്കലിനെതിരെ ആകെ 12 കേസുകളുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മറ്റ് കേസുകളിലും പ്രതിയാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതാണ് കേസ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്