ആപ്പ്ജില്ല

പണം വാങ്ങി മുങ്ങിയ മലയാളികളെത്തേടി അറബി കേരളത്തിൽ

കച്ചവടത്തിനായി വാങ്ങിയത് ഒരു കോടിയിലധികം രൂപ

Samayam Malayalam 27 Mar 2018, 11:49 am
കോഴിക്കോട്: കച്ചവടത്തിനായി ഒരു കോടി രൂപയിലധികം വാങ്ങിയ ശേഷം വഞ്ചിച്ച മലയാളികളെത്തേടി കുവൈറ്റിൽ നിന്നും ഒരു അറബി കേരളത്തിൽ. 35 വര്‍ഷത്തോളം തന്‍റെ സ്പോൺസര്‍ഷിപ്പിൽ കുവൈറ്റിൽ നിന്ന കുഞ്ഞുമുഹമ്മദ് കച്ചവടത്തിന്‍റെ പേരിൽ വഞ്ചിച്ചെന്നാണ് മുജീബ് അൽ ദോസരി പറയുന്നത്.
Samayam Malayalam മുജീബ് അൽ ദോസരി
മുജീബ് അൽ ദോസരി


മലയാളികളായ മൂന്നു പേരും അറബിയും ചേര്‍ന്ന് കോഴിക്കോട് തിക്കോടിയിൽ ബിസിനസ് തുടങ്ങുകയായിരുന്നു. ഫര്‍ണിച്ചര്‍ കച്ചവടത്തിനായി 75 ലക്ഷം രൂപയും റിയൽ എസ്റ്റേറ്റ് ബിസിനസിലായി ഒന്നരക്കോടി രൂപയും അൽ ദോസരി നല്‍കി. പിന്നീട് 75 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ ബിസിനസിനില്ലെന്നും പണം തിരികെ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.

30 ലക്ഷവും ലാഭവിഹിതവും ചേര്‍ത്ത് സ്ഥലം മറ്റ് മൂന്നുപേര്‍ ചേര്‍ന്ന് എടുത്തെങ്കിലും അറബിയിൽ നിന്ന് കൈപ്പറ്റിയ ഒരു കോടി 15 ലക്ഷം രൂപ തിരികെ നല്‍കിയില്ല. പിന്നീട് ഫോൺ വിളിച്ചാൽ എടുക്കാതായതോടെയാണ് ഇയാള്‍ കുവൈറ്റിൽ നിന്നും കേരളത്തിലേയ്ക്ക് വന്നത്.

തുടര്‍ന്ന് പല തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പണം ലഭിച്ചില്ല. പയ്യോളി പോലീസിൽ പരാതി നല്‍കാനെത്തിയപ്പോള്‍ യഥാര്‍ഥ രേഖകള്‍ ആവശ്യപ്പെട്ടു. ഇത്രയും ദിവസം ഹോട്ടലിൽ കഴിഞ്ഞ ഇനത്തിൽ തന്നെ 15000 രൂപയിലധികം ചെലവായി. കുവൈറ്റിലേയ്ക്ക് തിരിച്ചുപോയ അറബി നാലു ദിവസത്തിനകം യഥാര്‍ത്ഥ രേഖകളുമായി വന്ന് പോലീസിൽ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്