ആപ്പ്ജില്ല

ഗുരുവായൂരിലെത്തി ഉത്സവക്കഞ്ഞി കുടിച്ച് അബ്ദുല്‍ഖാദര്‍ എംഎല്‍എ

രമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രോത്സവ

TNN 12 Mar 2017, 9:33 am
തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശങ്ങള്‍ക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രോത്സവ നഗരിയിലെത്തിയ കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എയ്ക്ക് വന്‍സ്വീകരണം. ഉത്സവക്കഞ്ഞി നല്‍കുന്നത് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയവര്‍ഷം മുതല്‍ അബ്ദുല്‍ഖാദര്‍ എംഎല്‍എ ഇവിടെ മുടങ്ങാതെ എത്താറുണ്ട്. ഉത്സവനഗരിയില്‍ എത്തിയ കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എയെ ദേവസ്വം ചെയര്‍മാന്‍ അടക്കമുളളവരും നാട്ടുകാരും ചേര്‍ന്നാണ് സ്വീകരിച്ചത്. പാളപ്ലേറ്റില്‍ വിളമ്പിയ കഞ്ഞിയും മുതിരയും ഇടിച്ചക്കയും ചേര്‍ത്ത പുഴുക്കും ഇലക്കീറില്‍ നല്‍കിയ തേങ്ങയുടെയും ശര്‍ക്കരയുടെയും രുചി വീണ്ടുമറിഞ്ഞാണ് എംഎല്‍എ ക്ഷേത്രനഗരി വിട്ടത്.
Samayam Malayalam kv abdulkhader mla visit guruvayoor temple
ഗുരുവായൂരിലെത്തി ഉത്സവക്കഞ്ഞി കുടിച്ച് അബ്ദുല്‍ഖാദര്‍ എംഎല്‍എ


ഇക്കഴിഞ്ഞ ആഴ്ചയാണ് ഗുരുവായൂര്‍ എംഎല്‍എയായ അബ്ദുള്‍ഖാദറിനെതിരെ നിയമസഭയില്‍ പ്രതിപക്ഷനേതാവിന്റെ വിവാദപരാമര്‍ശം ഉണ്ടാകുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പൂജാകാര്യത്തില്‍ കെവി അബ്ദുള്‍ഖാദറിന് എന്താണ് കാര്യമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് കൊണ്ടുവന്ന 15000 ലിറ്റര്‍ വെള്ളം പൊലീസ് നോക്കി നില്‍ക്കെ സദാചാര ഗുണ്ടകള്‍ ഒഴുക്കി കളഞ്ഞുവന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ സഭയിലെ ആരോപണം.





After Ramesh Chennithala controversial Remark kv abdulkhader mla visit guruvayoor temple

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്