ആപ്പ്ജില്ല

ജയസൂര്യയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കായല്‍ കയ്യേറി വീടും ബോട്ട് ജെട്ടിയും മതിലും നിര്‍മ്മിച്ചുവെന്നുള്ള കേസിലാണ് വിധി.

TNN 25 Feb 2016, 2:44 pm
നടൻ ജയസൂര്യയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കായല്‍ കയ്യേറി വീടും ബോട്ട് ജെട്ടിയും മതിലും നിര്‍മ്മിച്ചുവെന്നുള്ള കേസിലാണ് വിധി. ജയസൂര്യയ്ക്കെതിരെയുള്ള പരാതിയില്‍ അന്വേഷണം വേണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു.
Samayam Malayalam lake encroachment court orders probe against actor jayasurya
ജയസൂര്യയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്


ജയസൂര്യയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കേസിലെ അഞ്ചാം പ്രതിയാണ് ജയസൂര്യ. കൊച്ചി മുന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് ഒന്നാം പ്രതി. പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയിരുന്നത്. 2013 ഓഗസ്റ്റിലാണ് ജയസൂര്യയ്ക്കെതിരെ കായല്‍ കൈയ്യേറ്റം എന്ന പരാതി ഉയര്‍ന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്