ആപ്പ്ജില്ല

ആറ്റുകാല്‍ പൊങ്കാല ഇന്ന്

രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മേല്‍ശാന്തി അഗ്നിപകരുന്നതോടെ പൊങ്കാലയ്ക് തുടക്കമാവും.

TNN 2 Mar 2018, 12:28 am
തിരുവനന്തപുരം: ഭക്തലക്ഷങ്ങള്‍ വ്രതംനോറ്റു കാത്തിരിക്കുന്ന ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം വെളളിയാഴ്ച്ച നടക്കും. രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ മേല്‍ശാന്തി അഗ്നിപകരുന്നതോടെ പൊങ്കാലയ്ക് തുടക്കമാവും. ഉച്ചകഴിഞ്ഞ് 2.30നാണ് പൊങ്കാലനിവേദ്യം
Samayam Malayalam lakhs of women take part in attukal pongala festival today
ആറ്റുകാല്‍ പൊങ്കാല ഇന്ന്


ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൊങ്കാല അടുപ്പുകള്‍ കത്തിക്കുക. രാത്രി 7.45-ന് കുത്തിയോട്ടത്തിന് ചൂരല്‍കുത്ത്. 11.15-ന് പുറത്തെഴുന്നള്ളത്ത്. പുലര്‍ച്ചയ്ക്ക് മണക്കാട് ശാസ്താക്ഷേത്രത്തില്‍ ഇറക്കിപൂജ , ശനിയാഴ്ച രാവിലെ 8-ന് അകത്തെഴുന്നള്ളത്ത് എന്നിവ നടക്കും. രാത്രി 9-ന് കാപ്പഴിച്ചു നടയടയ്ക്കും.

ഹരിതപൊങ്കാലയെന്ന നിയന്ത്രണമുള്ളതിനാല്‍ പ്ളാസ്റ്റിക് വസ്തുക്കളൊഴിവാക്കണമെന്ന് നിര്‍േദശമുണ്ട്. 1200ലേറെ വനിത പൊലീസുകാരടക്കം 4200 പേരടങ്ങുന്ന സംഘത്തെയാണ് സുരക്ഷയ്ക്കായി വിന്യസിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്