ആപ്പ്ജില്ല

ഭാരതപ്പുഴയിലെ മൈനുകൾ; അന്വേഷണം മാവോവാദി ബന്ധത്തിലേക്കും

മൈനുകൾ ഉഗ്രസ്‌ഫോടനശേഷിയുള്ളതാണെങ്കിലും ഉപയോഗ യോഗ്യമാണോ എന്ന കാര്യം സൈനിക ഉദ്യോഗസ്ഥരെത്തി പരിശോധിച്ചാൽ മാത്രമേ വ്യക്തമാകുകയുള്ളൂ

TNN 6 Jan 2018, 7:40 am
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിനടിയിൽ ചാക്കിനുള്ളിൽ മൈനുകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം മാവോവാദി ബന്ധത്തിലേക്കും നീളുന്നു. സൈന്യത്തിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള മൈനുകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പോലീസുദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൈനുകൾ ഉഗ്രസ്‌ഫോടനശേഷിയുള്ളതാണെങ്കിലും ഉപയോഗ യോഗ്യമാണോ എന്ന കാര്യം സൈനിക ഉദ്യോഗസ്ഥരെത്തി പരിശോധിച്ചാൽ മാത്രമേ വ്യക്തമാകുകയുള്ളൂ. പ്രധാനമായും സൈനികര്‍ ഉപയോഗിക്കുന്ന രണ്ടുതരം മൈനുകളാണ് ഉള്ളത്. ഇതിൽ റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍പ്പെട്ട മൈനാണ് ഇന്നലെ കണ്ടെത്തിയത്.
Samayam Malayalam land mine recovered near kuttippuram bridge in malappuram investigation to cover naxalitemaoist relation
ഭാരതപ്പുഴയിലെ മൈനുകൾ; അന്വേഷണം മാവോവാദി ബന്ധത്തിലേക്കും


കുറ്റിപ്പുറം പാലത്തിനു മുകളില്‍ നിന്ന് വലിച്ചെറിഞ്ഞതാകാന്‍ സാധ്യതയില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. നേരത്തെ പുഴയില്‍ ഉപേക്ഷിച്ച ചാക്കുകെട്ട് ജലനിരപ്പ് താഴ്ന്നതോടെ തെളിഞ്ഞുവന്നതാണെന്ന് കരുതുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്