ആപ്പ്ജില്ല

നെൻമാറയിൽ ഉരുൾപൊട്ടലിൽ എട്ട് പേർ മരിച്ചു

നെൻമാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നവജാതശിശു അടക്കം എട്ട് പേർ മരിച്ചു

Samayam Malayalam 16 Aug 2018, 11:42 am
പാലക്കാട്: നെൻമാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നവജാതശിശു അടക്കം എട്ട് പേർ മരിച്ചു. പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്ന് കുടുംബങ്ങൾ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. മൂന്ന് കുടുംബങ്ങളിൽ പെട്ട എട്ട് പേരാണ് മരിച്ചത്.
Samayam Malayalam Landslide.


ഫയര്‍ ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. നെൻമാറ എംഎൽഎ കെ.ബാബു അടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്