ആപ്പ്ജില്ല

ലത്തീൻ കത്തോലിക്ക സഭ ഹേബിയസ് കോർപസ് ഹർജി നൽകും

ഇനിയും ഏറെ പേരെ കണ്ടെത്താനുണ്ടെന്നാണ് സഭ അവകാശപ്പെടുന്നത്

TNN 15 Dec 2017, 3:18 pm
കൊച്ചി: ഓഖി ചുഴലിക്കാറ്റിൽ കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ കത്തോലിക്ക സഭ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സഭയുടെ വികാരി ജനറൽ ഫാദർ യൂജിൻ പെരേരയാണ് ഇത് അറിയിച്ചത്. ഇനിയും ഏറെ പേരെ കണ്ടെത്താനുണ്ടെന്നാണ് സഭ അവകാശപ്പെടുന്നത്.
Samayam Malayalam latin catholic church will file habeas corpus
ലത്തീൻ കത്തോലിക്ക സഭ ഹേബിയസ് കോർപസ് ഹർജി നൽകും


ദുരന്തത്തിൽ കാണാതായവരെ സംബന്ധിച്ച് സർക്കാരിനു മുന്നിൽ തന്നെ രണ്ടു കണക്കുകളാണ്. പൊലീസിലും റവന്യൂ പ്പിലുമുള്ളത് രണ്ടു വ്യത്യസ്ത കണക്കുകളാണുള്ളത്. 177 പേരെന്ന് പൊലീസ് എഫ്ഐആർ പറയുമ്പോൾ 84 പേരെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. 67 പേർ അപകടത്തിൽ മരിച്ചെന്ന് പൊലീസും 64 പേർ മരിച്ചെന്ന് റവന്യുവകുപ്പും പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്