ആപ്പ്ജില്ല

സമദൂര നിലപാട് മാറ്റും: മുന്നറിയിപ്പുമായി ആർച്ച് ബിഷപ്പ് സൂസപാക്യം

സർക്കാരിന് ലത്തീൻ സഭയുടെ മുന്നറിയിപ്പ്

Samayam Malayalam 8 Dec 2018, 2:03 pm
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുമായി ലത്തീൻ സഭ. മൽസ്യത്തൊഴിലാളി വിഭാഗത്തിന് സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് ആവർത്തിക്കുന്നതല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം ആരോപിച്ചു.
Samayam Malayalam susai pakiam


നന്മ ചെയ്‌താൽ സഭ അത് പിന്തുണക്കും. സമദൂര നിലപാട് സഭ പിൻവലിക്കുമെന്നും ആർച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാരിനോട് പ്രശ്‌നാധിഷ്ഠിത, മൂല്യാധിഷ്ഠിത സമദൂരമെന്ന നിലപാടിൽ മാറ്റം വരുത്തുമെന്ന് ആർച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകി. മൽസ്യത്തൊഴിലാളികൾ ഓഖിയിലൂടെ ഉണ്ടായ നാശ നഷ്ടങ്ങളിൽ നിന്ന് ഇനിയും കരകയറിയിട്ടില്ല. അവർക്ക് വേണ്ടത് സാമ്പത്തിക സഹായവും പുനരധിവാസവുമാണെന്നും സൂസപാക്യം കൂട്ടിച്ചേർത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്