ആപ്പ്ജില്ല

ലോ അക്കാദമി: ചര്‍ച്ചയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി ഇറങ്ങി പോയി

ലക്ഷ്‌മി നായർ രാജി വെക്കാതെ തങ്ങൾ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികൾ വ്യക്തമാക്കി

TNN 4 Feb 2017, 5:39 pm
തിരുവനന്തപുരം: ലോ അക്കാദമി വിദ്യാർഥികളുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു.സമരം തുടരുന്ന വിദ്യാർഥിസംഘടനകളുമായി വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നടത്തിയ ചർച്ച പരാജയപ്പെട്ടു. ചർച്ചയിൽ നിന്ന് വിദ്യാഭ്യാസമന്ത്രി ക്ഷുഭിതനായി ഇറങ്ങി പോയി. ലക്ഷ്‌മി നായർ രാജി വെക്കാതെ തങ്ങൾ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികൾ വ്യക്തമാക്കി.
Samayam Malayalam law academy education minister boycotts meeting
ലോ അക്കാദമി: ചര്‍ച്ചയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി ഇറങ്ങി പോയി


അഞ്ച് വര്‍ഷത്തേക്ക് ലക്ഷ്‌മി നായർ മാറി നിൽക്കും എന്നുള്ള മാനേജ്‍മെന്‍റ് തീരുമാനം അംഗീരിക്കാൻ വിദ്യാർഥികൾ തയ്യാറായില്ല. മാനേജ്‍മെന്‍റ് തീരുമാനം അംഗീകരിക്കണമെന്ന് മന്ത്രി തങ്ങളോട് ആവശ്യപ്പെട്ടുവെന്ന് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പറഞ്ഞു.

Law academy: Education minister boycotts meeting

law academy discussions failed. Students will carry on with the protest

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്