കണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന് കണ്ണൂരിൽ തുടക്കമായി. പരിപാടികൾ വൈകുന്നേരം അഞ്ചുമണിക്ക് കളക്ട്രേറ്റ് മൈതാനിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയും വിവിധ വകുപ്പ് മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.
ആഴ്ചകൾ നീളുന്ന പരിപാടിക്കാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശരിയായ ദിശയിൽ നമ്മുടെ സർക്കാർ എന്ന പേരിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ മുതൽ കലക്ട്രേറ്റ് മൈതാനിയിൽ മെഗാ എക്സിബിഷൻ അരങ്ങേറും. സർക്കാരിന്റെ ആനുകൂല്യ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്ന പിആർഡി സഹായ കേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ചുള്ള പ്രഖ്യാപനവും ഇന്ന് നടക്കും. വാർഷികാഘോഷങ്ങൾ മെയ് 30 ന് തിരുവനന്തപുരത്ത് സമാപിക്കും.