ആപ്പ്ജില്ല

മാണിയെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറായിരുന്നു: ജി സുധാകരന്‍

അന്ന് അത് കേട്ടിരുന്നെങ്കില്‍ സ്വപ്‍നം കാണാനാകാത്ത പദവിയില്‍ മാണിക്ക് എത്താമായിരുന്നു

TNN 30 May 2017, 1:27 pm
തൊടുപുഴ: കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തയ്യാറായിരുന്നെന്ന് മന്ത്രി ജി സുധാകരന്‍. തെരഞ്ഞെടുപ്പിന് മുന്‍പാണ് ഇത്തരമൊരു തീരുമാനമെടുത്തത്. അന്ന് അത് കേട്ടിരുന്നെങ്കില്‍ മാണിക്ക് സ്വ‍പ്‍നം കാണാനാകാത്ത പദവിയില്‍ എത്താനാകുമായിരുന്നെന്നും നെടുങ്കണ്ടം കല്ലാര്‍ പാലം ഉദ്‍ഘാടന ചടങ്ങില്‍ സുധാകരന്‍ പറഞ്ഞു.
Samayam Malayalam ldf offered chief minister post to km mani g sudhakaran
മാണിയെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറായിരുന്നു: ജി സുധാകരന്‍


യുഡിഎഫുകാര്‍ സ്വര്‍ണംകൊണ്ട് കെട്ടിയാലും മാണിക്ക് അത് ബന്ധനം തെന്നെയാണ്. എന്നാല്‍ എല്‍ഡിഎഫിന്‍റെ വാക്ക് കേട്ടിരുന്നെങ്കില്‍ കുറച്ചുകാലത്തേക്കാണെങ്കിലും അത് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമുള്ള നേട്ടമാകുമായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് കെഎം മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തുമെന്നുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മാണിക്ക് മുഖ്യമന്ത്രി പദം നല്‍കുന്നതുമായി ബന്ധപ്പെട്ട് കോടിയേരിയുമായി ചര്‍ച്ച നടന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും മാണി അതെല്ലാം നിരസിക്കുകയായിരുന്നു. എന്നാല്‍ ഇത് സത്യമായിരുന്നെന്ന് തെളിയിക്കുന്ന പരാമര്‍ശമാണ് ജി സുധാകരന്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

LDF offered chief minister post to KM Mani: G Sudhakaran

Minister G Sudhakaran said that the LDF was willing to make KM Mani chief minister.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്