ആപ്പ്ജില്ല

കെഎം ഷാജിക്കെതിരെ കണ്ണൂരിൽ എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുന്നു; 180 കേന്ദ്രങ്ങളിൽ ഒക്ടോബർ 30 ജനകീയ കൂട്ടായ്മ

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പ്രതിഷേധം നടക്കുകയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു.

Samayam Malayalam 25 Oct 2020, 7:01 pm
കണ്ണൂർ: അഴിമതിയും നികുതിവെട്ടിപ്പും അവിഹിത സ്വത്ത് സമ്പാദ്യവും നടത്തിയെന്ന് ആരോപിച്ച് കെഎം ഷാജി എംഎൽഎക്കെതിരെ എൽഡിഎഫ് പ്രതിഷേധം. ഒക്ടോബർ 30ന് കണ്ണൂർ ജില്ലയിലെ 180 കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടക്കുക. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പ്രതിഷേധം നടക്കുകയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു.
Samayam Malayalam KM Shaji
കെഎം ഷാജി |Facebook


Also Read: ഇഞ്ചി കൃഷി സത്യവാങ്മൂലത്തിൽ ഇല്ലാത്തതെന്ത്? ഷാജി 'അര എംഎല്‍എ' സ്ഥാനം ഒഴിയണമെന്ന് റഹീം

അഴീക്കോട് കെഎം ഷാജി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തിയ റെയ്ഡിലൂടെ കണ്ടെത്തിയിരിക്കുകയാണ്. ആ പരിശോധനയിലാണ് നികുതി വെട്ടിപ്പും ചട്ടലംഘനവും കണ്ടെത്തിയത്- ജയരാജൻ പറഞ്ഞു. 8.60 ലക്ഷം രൂപയുടെ ലോണെടുത്ത ശേഷം നിർമ്മിച്ചത് നാല് കോടിയോളം രൂപയുടെ വീടാണെന്നും ജയരാജൻ പറഞ്ഞു.

അതേസമയം, കെഎം ഷാജിയെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം രംഗത്തെത്തിയിരുന്നു. 2016ലെ സത്യവാങ്മൂലത്തില്‍ നാൽപ്പത്തേഴ് ലക്ഷം രൂപയാണ് ആസ്തിയായി കാണിച്ചിരിക്കുന്നത്. ഇതില്‍ 10 ലക്ഷം രൂപ വായ്പയെടുത്തിട്ടുള്ള നിര്‍മാണത്തിലിരിക്കുന്ന വീടിനെപ്പറ്റിയും പറയുന്നുണ്ട്. ഈ വീടിന് അന്നത്തെ കണക്ക് പ്രകാരം നാല് കോടിയിലധികം തുക ചെലവായിട്ടുണ്ടാകാം, എഎ റഹിം പറഞ്ഞു. വേങ്ങേരി വില്ലേജ് ഓഫീസർ അളന്നതു പ്രകാരം . ഇതില്‍ മൂന്ന് നിലകളെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5660 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് ഇത്. രണ്ട് നില വീടിനുള്ള പെര്‍മിറ്റ് മാത്രമുള്ളപ്പോളാണ് ഇത് റഹീം പറഞ്ഞു.

Also Read: അനധികൃത നിർമ്മാണം; കെഎം ഷാജിയുടെ വീട് പൊളിച്ചു മാറ്റാൻ കോർപ്പറേഷൻ നോട്ടീസ്

ഇഞ്ചി കൃഷി പരാമർശത്തെക്കുറിച്ച് പ്രതികരിച്ച റഹീം അങ്ങനെയെങ്കിൽ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഇഞ്ചിക്കര്‍ഷകര്‍ക്ക് ഷാജി ഒരു വിദഗ്ധ ക്ലാസെടുത്ത് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അതിന് ഡിവൈഎഫ്ഐ സൗകര്യമൊരുക്കി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്