ആപ്പ്ജില്ല

ഇടതുപക്ഷം യഥാര്‍ത്ഥ ഇടതുനിലപാടുകളിലേയ്ക്ക് മാറണമെന്ന് കാനം രാജേന്ദ്രൻ

വര്‍ഗീയകക്ഷികള്‍ക്കെതിരെ പോരാടാൻ തയാറുള്ളവരെ നോക്കുമ്പോള്‍ അവരുടെ ജാതകം നോക്കണ്ട

TNN 11 Feb 2018, 5:05 pm
കോഴിക്കോട്: ഇടതുപക്ഷം വോട്ടു ബാങ്ക് രാഷ്ട്രീയത്തിനു പിന്നാലെ പോയിട്ടുണ്ടെന്നും യഥാര്‍ത്ഥ ഇടതു നിലപാടുകളിലേയ്ക്ക് ഇടതുപക്ഷം മാറേണ്ടതുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ ഭരണകൂടവും പൗരാവകാശവും എന്ന ചര്‍ച്ചയിൽ പങ്കെടുക്കവേയായിരുന്നു കാനം രാജേന്ദ്രൻ്റെ അഭിപ്രായപ്രകടനം. നവോത്ഥാന പ്രസ്ഥാനം ഉഴുതുമറിച്ച മണ്ണിൽ വിത്തിട്ടു ഫലം കൊയ്തെങ്കിലും ഇത് നിലനിര്‍ത്തിക്കൊണ്ട് പോകാൻ ഇടതുപക്ഷത്തിനായില്ലെന്ന് കാനം വിലയിരുത്തി.
Samayam Malayalam left front should change its way to original left says kanam
ഇടതുപക്ഷം യഥാര്‍ത്ഥ ഇടതുനിലപാടുകളിലേയ്ക്ക് മാറണമെന്ന് കാനം രാജേന്ദ്രൻ


വര്‍ഗീയതയിക്കെതിരെ പോരാടാൻ സഖ്യകക്ഷികളെ നോക്കുമ്പോല്‍ അവരുടെ ജാതകം നോക്കേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും തൻ്റേത് ഇടതുപക്ഷത്തിന്‍റെ ആശയങ്ങളാണെന്നും കാനം പറഞ്ഞു. വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെയും വിവരാവകാശത്തിനുവേണ്ടിയും സമരം ചെയ്തത് സിപിഐയും സിപിഎമ്മും ഒരുമിച്ചാണെന്നും കാനം ഓര്‍മിപ്പിച്ചു.

ഇത്തരം വിഷയങ്ങളിൽ ഇടതുസര്‍ക്കാരിൽ നിന്ന് സംശയമുളവാക്കുന്ന കാര്യങ്ങളുണ്ടാകുമ്പോള്‍ അത് ചോദിക്കുക മാത്രമാണ് താൻ ചെയ്തത്. യുഎപിഎ ചുമത്ിത ആളുകളെ അനന്തമായി ജയിലിൽ അടയ്ക്കുന്നതിനെതിരെ ഇടതുപക്ഷം ഒരുമിച്ച് പ്രതികരിച്ചു. എന്നാൽ ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെയാണ് യുഎപിഎ ചുമത്തി ആളുകളെ ജയിലിൽ അടയ്ക്കാൻസാധിക്കുകയെന്ന സംശയമാണ് താൻ ഉന്നയിച്ചതെന്നും കാനം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്