ആപ്പ്ജില്ല

മദ്യപിക്കാനുള്ള പ്രായപരിധി കൂട്ടി സംസ്ഥാന സര്‍ക്കാര്‍

നിലവിൽ 21 വയസാണ് മദ്യപിക്കാനുള്ള പ്രായ പരിധി; 23 ലേക്ക് ഉയർത്തി സംസ്ഥാന സർക്കാർ

Samayam Malayalam 26 Jun 2018, 1:41 pm
തിരുവനന്തപുരം: കേരളത്തിൽ മദ്യപിക്കാനുള്ള പ്രായ പരിധി സംസ്ഥാന സർക്കാർ കൂട്ടി. നിലവിൽ 21 വയസാണ് മദ്യപിക്കാനുള്ള പ്രായ പരിധി. 21ൽ നിന്ന് 23 ലേക്ക് ഉയർത്തി സംസ്ഥാന സർക്കാർ തീരുമാനമായി. തിങ്കളാഴ്ചയാണ് അബ്കാരി ആക്ടിൽ ഇതിന് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സർക്കാർ അനുമതി നൽകിയത്.
Samayam Malayalam India-liquor


വിനോദസഞ്ചാര മേഖലയെ സഹായിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ആരാധനാലയങ്ങളിൽ നിന്നും ഫൈവ് സ്റ്റാർ ബാറുകളുടെ ദൂരപരിധി കുറയ്ക്കാനും തീരുമാനിച്ചതായി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നിലവിൽ വിദ്യഭ്യാസ സ്ഥാപനം, ആരാധനാലയം ഇവയിൽ നിന്നുള്ള ദൂരം 200 മീറ്ററാണ്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിന് ഇടയിലാണ് ബില്‍ പാസായത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്