ആപ്പ്ജില്ല

ആറു ബാറുകൾക്കുകൂടി ലെെസൻസ്; തെറ്റില്ലെന്ന് മുഖ്യമന്ത്രി

ആറു ബാറുകൾക്കുകൂടി കൂടി സുപ്രീംകോടതി ലൈസൻസ് അനുവദിച്ചു. ഇതോടെ ഘട്ടം ഘട്ടമായ മദ്യനിരോധം

TNN 18 Apr 2016, 5:24 pm
തിരുവനന്തപുരം: ആറു ബാറുകൾക്കുകൂടി കൂടി സുപ്രീംകോടതി ലൈസൻസ് അനുവദിച്ചു. ഇതോടെ ഘട്ടം ഘട്ടമായ മദ്യനിരോധനം എന്ന നയത്തില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തതായി ആരോപണം ഉയ‍ർന്നിരിക്കുകയാണ് . സർക്കാരിന്‍റെ മദ്യനയം അംഗീകരിച്ച ശേഷമുള്ള ആദ്യത്തെ അനുമതിയാണിത്.
Samayam Malayalam licenses issued to 6 new bars part of govts liquor policy oommen chandy
ആറു ബാറുകൾക്കുകൂടി ലെെസൻസ്; തെറ്റില്ലെന്ന് മുഖ്യമന്ത്രി


എന്നാല്‍ സംസ്ഥാനത്ത് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ യാതൊരു തെറ്റുമില്ലെന്നും ലൈസൻസ് അനുവദിച്ചത് സർക്കാരിന്‍റെ മദ്യനയത്തിന്‍റെ ഭാഗമാണന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഫൈവ് സ്റ്റാര്‍ ബാറുകളുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലല്ല. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചി മരടിലെ ക്രൗണ്‍ പ്‌ളാസ, ആലുവ അത്താണിയിലെ ഡയാന ഹൈറ്റ്‌സ്, ആലപ്പുഴയിലെ ഹോട്ടല്‍ റമദ, വയനാട് വൈത്തിരി വില്‌ളേജ് റിസോര്‍ട്ട്, തൃശ്ശൂര്‍ ജോയ്‌സ് പാലസ്, അങ്കമാലി സാജ് എര്‍ത്ത് റിസോര്‍ട്ട്‌സ് എന്നിവക്കാണ് എക്‌സൈസ് കമ്മിഷണര്‍ ബാര്‍ ലൈസന്‍സ് നല്‍കിയത്. ഇവയെല്ലാം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ്. എന്നാല്‍, ഇതില്‍ നാലെണ്ണം ത്രീ സ്റ്റാറില്‍ നിന്ന് അടുത്ത കാലത്ത് ഫൈവ് സ്റ്റാറായി അപ്‌ഗ്രേഡ് ചെയ്തതാണ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്