ആപ്പ്ജില്ല

ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ 5 സിപിഎംകാര്‍ക്ക് ജീവപര്യന്തം

2008 മാര്‍ച്ചിലാണ് ബിജെപി പ്രവര്‍ത്തകനായ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Samayam Malayalam 25 Jun 2018, 3:41 pm
Samayam Malayalam verdict.
കണ്ണൂര്‍: എരഞ്ഞോലി പാറക്കെട്ടിൽ ബിജെപി പ്രവര്‍ത്തകനായ നിഖിലിനെ (22) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് കോടതി ജീവപര്യന്തം തടവും 50000 രൂപ വീതം പിഴയും വിധിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടിൽ ശ്രീജിത്ത് എന്ന ശ്രീജി (39), നിട്ടൂര്‍ ഗുംടി ചാലിൽ വീട്ടിൽ വിനോയ് (31), റസീന മൻസിൽ കെ പി മനാഫ് (42), വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം ജയരാജ് ഭവനിൽ പി പി സുനിൽകുമാര്‍ (51), കളത്തിൽ വീട്ടിൽ മര്‍സൂഖ് (34) എന്നിവര്‍ക്കാണ് ശിക്ഷ.

2008 മാര്‍ച്ച് അഞ്ചിനായിരുന്നു ലോറി ക്ലീനറായ മാലിയാട്ട് നിഖിൽ കൊല്ലപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്